Monday, January 17

ഖലീഫ സാറ്റ് ഈ വര്‍ഷം അവസാനത്തോടെ വിക്ഷേപിക്കും

യുഎഇയുടെ വിവിധോദ്ദേശ ഉപഗ്രഹമായ ‘ഖലീഫ സാറ്റ്’ ഈ വര്‍ഷം അവസാനത്തോടെ വിക്ഷേപണം നടത്തും. ഖലീഫ സാറ്റിന്റെ മുന്നൊരുക്കങ്ങളിലാണ് യു എ ഇ സ്‌പേസ് ഏജന്‍സി. ജപ്പാനില്‍നിന്നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടക്കുകയെന്ന് യു എ ഇ സ്‌പേസ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ അഹ്ബാബി പറഞ്ഞു. വിദ്യാഭ്യാസഗവേഷണ രംഗങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന മറ്റൊരു ഉപഗ്രഹത്തിന്റെ നിര്‍മാണവും ദ്രുതഗതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇവയുടെ വിക്ഷേപണം നടക്കുന്നതോടെ യു എ ഇയുടെ പട്ടികയില്‍ പത്തോളം വിവിധോദ്ദേശ്യ ഉപഗ്രഹങ്ങളാണ് ഉള്‍പ്പെടുക. പൂര്‍ണമായും സ്വദേശി എന്‍ജിനീയര്‍മാരുടെയും വിദഗ്ധരുടെയും കീഴിലാണ് ഖലീഫ സാറ്റ് ഉപഗ്രഹത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നത്. യു എ ഇയുടെ ഉപഗ്രഹ നിര്‍മാണരംഗങ്ങളിലും വിവരസാങ്കേതിക രംഗങ്ങളിലും നാഴികക്കല്ലാവുന്ന ഈ പദ്ധതി നിക്ഷേപമേഖലയിലും വലിയ സാധ്യതകളാണ് തുറന്നിടുന്നത്. വിവിധ രംഗങ്ങളിലേക്ക് ഉപയുക്തമാവുന്ന ചിത്രവിധാനങ്ങളാണ് ഖലീഫ സാറ്റ് ഭ്രമണപഥത്തിലേറിയാല്‍ ലഭിക്കുക. ദേശീയ അന്തര്‍ദേശീയ തലങ്ങളിലുള്ള സ്വകാര്യപ്രസ്ഥാനങ്ങള്‍ക്കും ഗവണ്‍മെന്റുകള്‍ക്കും ഉപയോഗപ്രദമായ വിവരങ്ങളാണ് ഇവ കൈമാറുക.

Spread the love
Read Also  ദുബായിൽ ഇനി സൗജന്യമായി ആള്‍ക്കഹോള്‍ ലൈസന്‍സ്

Leave a Reply