മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടി സര്‍ക്കാര്‍ വിശ്വാസം നേടി. 169 എംഎല്‍എമാരാണു ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അനുകൂലമായി വോട്ട് ചെയ്തത്. പ്രോടേം സ്പീക്കര്‍ എൻ സി പി അംഗം ദിലീപ് പാട്ടീല്‍ നടപടികൾ നിയന്ത്രിച്ചു

അതേസമയം നിയമപ്രകാരമല്ല വിശ്വാസവോട്ടെടുപ്പിനുള്ള പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തതെന്ന് മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ് ആരോപിച്ചു. സമ്മേളനം ആരംഭിച്ചപ്പോള്‍ ‘വന്ദേ മാതരം’ ആലപിച്ചില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. ഫഡ്നാവിസിന്റെ ആരോപണം സഭയില്‍ ബഹളത്തിന് വഴിവെച്ചു. ബഹളത്തിനൊടുവിൽ ബി ജെ പി അംഗങ്ങൾ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി

എന്നാൽ പ്രത്യേകസമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും നിയമപ്രകാരമാണ് സഭ വിളിച്ചുചേർത്തതെന്നും പ്രോടേം സ്പീക്കര്‍ മറുപടി നല്‍കി. സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന പതിവ് മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഫഡ്നാവിസ് സഭയില്‍ ആരോപിച്ചിരുന്നു. ബഹളത്തിന് പിന്നാലെ ബി.ജെ.പി. അംഗങ്ങള്‍ വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങുകയായിരുന്നു.

ബി ജെ പി കുതിരക്കച്ചവടത്തിനു കരുക്കൾ നീക്കുമെന്ന് ഭയന്നാണു ഉദ്ധവ് സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരത്തെയാക്കിയത്. ഭരണകക്ഷി എം എൽ എ മാരെ കുതിരക്കച്ചവടത്തിലൂടെ കൂറുമാറ്റം നടത്താൻ ബി ജെ പി ശ്രമം തുടങ്ങിയതായി ഐ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചിരുന്നു.

image courtesy : PTI

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  370 ആം വകുപ്പ് റദ്ദാക്കൽ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here