Monday, January 18

ജെ എൻ യു വിദ്യാര്തഥിനേതാവ് ഉമർ ഖാലിദിനുനേരെ വധശ്രമം.

ദില്ലിയിൽ ജെ എൻ യു കാമ്പസിൽ വിദ്യാർത്‌ഥിനേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് നേരെ വധശ്രമം . അക്രമി ഉമർ ഖാലിദിനെ വെടിവെച്ചെങ്കിലും സമയോചിതമായ ഇടപെടലിലൂടെ സുഹൃത്തുക്കൾ അദ്ദേഹത്തെ രക്ഷിച്ചു. ദില്ലിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിലാമി സംഭവം. അക്രമി ഉമർ ഖാലിദിന് മേൽ ചാടിവീണശേഷം വെടിയുതിർക്കുകയായിരുന്നു. ഉമറിനെ സംരക്ഷിക്കുന്നതിനിടെ തോക്ക് താഴേക്ക് തെറിച്ചുവീഴുകയും അക്രമി ഓടിരക്ഷപ്പെടുകയും ചെയ്തു. ദില്ലി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടന്ന ഭയരഹിതമായ സ്വാതന്ത്ര്യം( ഫീദോം വിതൗട് ഫെയർ )എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. പരിപാടി കഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണ് ആക്രമണം നടന്നത്.

ഉമര്‍ ഖാലിദിനെതിരെ വെടിയുതിര്‍ത്ത പിസ്റ്റലിനരികെ വിദ്യാര്‍ത്ഥികള്‍

ദില്ലിയിലെ രാഷ്ട്രപതി ഭവനടുത്തുള്ള അതീവസുരക്ഷാമേഖലയിലാണ് ഈ സംഭവം നടന്നതെന്നുള്ളത് ഗുരുതരമായ സുരക്ഷാവീഴ്ചയായി വിലയിരുത്തപ്പെടുന്നു. പാർലമെന്റിൽ നിന്നും 50 മീറ്റർ അകലത്തിലാണ് ഈ ക്ലബ് സ്ഥിതി ചെയ്യുന്നത്. പെട്ടെന്നുതന്നെ സുഹൃത്തക്കൾ ഉമർ ഖാലിദിനെ വലയം ചെയ്തു ക്ളബിനകത്തേക്ക് കൊണ്ടുപോയി. ഉടൻ പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.. ഉമർ ഖാലിദിന്റെ മൊഴിയെടുത്തു. അക്രമികൾ ആരാണെന്നു ഇതുവരെ വ്യക്തമായിട്ടില്ല. സി സി ടി ടി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു ഉടൻ നടപടി സ്വീകരിക്കുമെന്നും അക്രമികളെ ഉടൻ പിടികൂടുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഉമർ ഖാലിദിന് നേരത്തെ വധശ്രമം നിലനിന്നിരുന്നു. നേരത്തെ ജെ എൻ യു സമരവുമായി ബന്ധപ്പെട്ട് ഉമർ ഖാലിദിന് എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണ്എന്നാരോപിച്ചു വിവിധ സംഘടനകളും മനുഷ്യാവകാശപ്രവർത്തകരും രംഗത്തുവന്നിരുന്നു. പിന്നീട് ദില്ലി ഹൈക്കോടതിയിലൂടെയാണ് കുറ്റവിമുക്തമാക്കപ്പെട്ടത്.

Spread the love
Read Also  കനയ്യ കുമാറിന് പിഴ ചുമത്തിയ ജെഎന്‍യു നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി