സൗദി അറേബ്യയിലെ മദീന മേഖലയില്‍ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ വെന്തുമരിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. 35 പേരും സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു എന്നാണു റിപ്പോർട്ട്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെ മദീനാ-മക്കാ ഹിജ്‌റ റോഡില്‍ മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള അല്‍ അഖഹല്‍ പ്രദേശത്തുവെണ് അപകടം നടന്നുവെന്നാണു വിവരം. ഏഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് തീര്‍ത്ഥാടകരെന്ന് മദീനാ പ്രവിശ്യയിലെ പോലിസ് മാധ്യമ വാക്താവ് അറിയിച്ചു. എന്നാല്‍ ഇവര്‍ ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുള്ള വരാണെന്ന് വിവരം അറിവായിട്ടില്ല

അതേസമയം ഇന്തോനേഷ്യൻ തീർഥാടകരാണ് ബസിൽ കുടുതലുമെന്നാണ് അനൗദ്യോഗിക വിവരം. അപകടം നടന്നയുടനെ ബസിന് പൂർണമായും തീപിടിച്ചു. 50 പേർ ബസിലുണ്ടായിരുന്നു. അപകടത്തിൽ പെട്ടത് വിവിധ രാജ്യക്കാരായ ഉംറ തീർഥാടകരാണെന്ന് റിപ്പോർട്ടുണ്ട്. പൊള്ളലേറ്റവരെ വാദി ഫറഅ്, അൽഹംന ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. അപകടമുണ്ടായ ഉടനെ പരിസരത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. സിവിൽ ഡിഫൻസ്, പൊലീസ്, റോഡ് സുരക്ഷ വിഭാഗം രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിരുന്നു.

Read Also  വനിതാ തഹസീൽദാരെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം ; തെലങ്കാനയിൽ ശക്തമായ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here