Saturday, January 29

സാമ്പത്തിക ദാരിദ്ര്യം: ഐക്യരാഷ്ട്രസഭ അടച്ചു പൂട്ടേണ്ടി വരും

സാമ്പത്തികദാരിദ്ര്യം മൂലം ഐക്യരാഷ്ട്രസഭയുടെ മുന്നോട്ടുള്ള പോക്ക് അപകടത്തിലാണെന്നും അംഗരാജ്യങ്ങള്‍ എത്രയും പെട്ടെന്ന് നിര്‍ബന്ധിത സംഭാവനകള്‍ അടയ്ക്കണമെന്നും അംഗരാജ്യങ്ങളോട് ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിച്ചു.

ഐക്യരാഷ്ട്രസഭ ജീവനക്കാര്‍ക്ക് നല്കിയ കത്തിലാണ് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസ് ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭ സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുകയാണെന്നും, അംഗരാജ്യങ്ങളോട് സംഭാവനകള്‍ എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസ്

 

നമ്മുടെ സാമ്പത്തികവരുമാനത്തിന്‍റെ വരവ് ഈ കലണ്ടര്‍ വര്‍ഷത്തിലെപ്പോലെ മുമ്പൊരിക്കലും കുറഞ്ഞിട്ടില്ല. ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍ നാം അപകടനിലയിലേക്കാണ് നീങ്ങുന്നത് എന്നും കത്തില്‍ പറയുന്നു.

ജൂലൈ 26വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യ ഉള്‍പ്പെടെയുള്ള 112 അംഗരാജ്യങ്ങള്‍ തങ്ങളുടെ ബഡ്ജറ്റ് വിഹിതം അടച്ചു കഴിഞ്ഞു. 17.91 ദശലക്ഷം ഡോളറാണ് ഇന്ത്യ ഈ വര്‍ഷം ജനുവരി 29ന് അടച്ചത്.

2018 ജൂണ്‍വരെയുള്ള കണക്ക് പ്രകാരം ഏകദേശം 1.49 ശതകോടിയാണ് അടവ് വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയം 1.70 കോടി വന്നിരുന്നു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രസീല്‍, ഈജിപ്റ്റ്, ഇസ്രായേല്‍, മാലി ദ്വീപുകള്‍, പാകിസ്ഥാന്‍, സൗദി അറേബ്യ, സുഡാന്‍, സിറിയ മുതലായ രാജ്യങ്ങളടക്കം 81 രാജ്യങ്ങളാണ് ഇനിയും പണം അടയ്ക്കാനുള്ളത്.

Spread the love