Tuesday, September 22

പ്രതീഷ് വിശ്വനാഥിനെതിരെയുള്ള പരാതി ഈ സ്റ്റേഷനിൽ സ്വീകരിക്കില്ല; പൊലീസിന് കണ്ടെത്താൻ കഴിയാത്ത പ്രതി

അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്‌ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും മത വിദ്വേഷവും വർഗീയതയും പടർത്തുന്നുവെന്നാരോപിച്ച് നിരവധി പരാതികളാണ് കേരള പൊലീസിന് മുന്നിൽ ലഭിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസവും ബാബരി മസ്ജിദ് വിധിയെ തുടർന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്റെയും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥിന്റെയും ഓൺലൈൻ വർഗീയ പ്രചാരണങ്ങൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കും യുവ അഭിഭാഷകനായ അമീൻ ഹസ്സൻ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ മണ്ഡലകാലത്ത് പരസ്യമായി കലാപം നടത്തുവാൻ പ്രതീഷ് വിശ്വനാഥ്‌ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം നൽകിയിരുന്നു. സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്യണമെന്ന് ആഹ്വാനം നൽകിയ പ്രതീഷ് വിശ്വനാഥിനെതിരെ കോതമംഗലം സ്വദേശി ധനൂപ് മോഹൻ കേരള പൊലീസിന് പരാതി നൽകിയിരുന്നു. ഓൺലൈൻ വഴി പരാതി നൽകാൻ ശ്രമിച്ച ധനൂപിനെ, ധനൂപിന്റെ പരിധിയിലുള്ള പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയും തുടർന്ന് പരാതി എഴുതി വാങ്ങുകയുമായിരുന്നു. എന്നാൽ ആറു മാസങ്ങൾക്ക് ശേഷം പരാതിക്കാരനെ വീണ്ടും വിളിച്ചു പോലീസ് ഫേസ്‌ബുക്ക് പ്രതീഷ് വിശ്വനാഥിന്റെ ഡാറ്റ നൽകുന്നതിന് രണ്ടു വർഷത്തോളം സമയം എടുക്കുമെന്നും അതുവരെ കേസ് നീട്ടിവെയ്ക്കുകയുമാണെന്നു തെറ്റിദ്ധരിപ്പിച്ചു കേസ് അവസാനിപ്പിക്കുകയായിരുന്നു.

pratheesh viswanath എന്നതിനുള്ള ചിത്രം

പ്രതീഷ് വിശ്വനാഥ്

പ്രതീഷ് വിശ്വനാഥിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു ധനൂപിനു നൽകിയ മറുപടിയിൽ യഥാർത്ഥത്തിൽ ഉണ്ടായിരുന്നത്. കൂടാതെ കേസ് പോലീസ് അവസാനിപ്പിക്കുകയും ചെയ്തു. പരാതി നൽകിയ വ്യക്തിയെ രണ്ടു വട്ടം പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു അയാളുടെ ജോലിയും സമയവും കളഞ്ഞിട്ടു പോലീസ് പറയുകയാണ് പ്രതീഷ് വിശ്വനാഥ്‌ അൺ ഡിറ്റക്റ്റബിൾ ആണെന്ന്.

ബാബറിമസ്ജിദ് തകർത്ത ദിവസമായ ഇന്ന് തിരുവനന്തപുരം നഗരത്തിൽ മധുരം വിതരണം ചെയ്യുന്നു .. ജയ് ശ്രീറാം .. കാശിയിലെയും…

Pratheesh Viswanath ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಡಿಸೆಂಬರ್ 6, 2017

2017-ൽ പ്രതീഷ് വിശ്വനാഥ്‌ ബാബരി മസ്ജിദ് പൊളിച്ചതിലുള്ള സന്തോഷം ഫേസ്‌ബുക്കിലൂടെ പ്രകടിപ്പിക്കുകയും സമാനമായ രീതിയിൽ കാശിയിലെയും മധുരയിലെയും മസ്ജിദുകൾ പൊളിച്ചു മാറ്റണമെന്ന് ആഹ്വാനം ചെയ്തു പോസ്റ്റുകൾ ഇടുകയും ചെയ്തിരുന്നു. അതെ വർഷം ഡിസംബർ ഏഴിന് രാജസ്ഥാനിൽ യുവാവിനെ ചുട്ടുകൊന്ന സംഭവത്തിൽ ഇയാൾ പറഞ്ഞത് ഹിന്ദു പെൺകുട്ടികളെ പ്രണയിക്കുന്ന എല്ലാ മുസ്ലിങ്ങളുടെയും അവസ്ഥ ഇതായിരിക്കുമെന്നായിരുന്നു.

ഈ സംഭവങ്ങൾ ചൂണ്ടികാണിച്ചു കോതമംഗലം സ്വദേശിയായ മാധ്യമ പ്രവർത്തകൻ ബാബു എം. ജേക്കബ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് ഉൾപ്പടെ പരാതി നൽകിയിരുന്നു. എന്നാൽ പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരന് ലഭിച്ച മറുപടി പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നായിരുന്നു. പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരുവിധ അറിയിപ്പുകളും പരാതിക്കാരന് ലഭ്യമല്ലാതെ വന്നപ്പോൾ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് മാധ്യമ പ്രവർത്തകന് ഇത്തരത്തിലൊരു മറുപടി ലഭിച്ചത്. പിന്നീട് ഈ കേസുമായി ബന്ധപ്പെട്ട് യാതൊരുവിധ ഔദ്യോഗിക അറിയിപ്പുകളും ബാബുവിന് ലഭിച്ചില്ല. പ്രതീഷ് വിശ്വനാഥനെ കഴിഞ്ഞ രണ്ടു വർഷമായി കണ്ടെത്താനും കഴിഞ്ഞിട്ടില്ല. പക്ഷെ പ്രതീഷ് വിശ്വനാഥ്‌ ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ പ്രചാരണങ്ങൾ നിരന്തരം നടത്തി വരുന്നു. എന്നാൽ ആരാണ് ഈ പ്രതീഷ് വിശ്വനാഥ്‌ എന്ന് കേരള പൊലീസിന് നാളിതുവരെ അറിയില്ല.

Read Also  അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും; കേരളത്തിൽ വെച്ച് തൊഗാഡിയയുടെ പ്രഖ്യാപനം

അതേസമയം ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശികളായ മൂന്നു പേർക്കെതിരെയാണ് ഐപിസി 153എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. മഞ്ചേരി സ്വദേശി വാഹിദ് ബിൻ മുഹമ്മദ്, പെരിന്തൽമണ്ണ താഴെക്കോട് സ്വദേശി പൊനിയിൽ തൊട്ടിപ്പറമ്പിൽ താജുദ്ദീൻ, പാണ്ടിക്കാട് സ്വദേശി ജഷീർ മെഹവിഷ്‌ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്നാണ് ഇവർക്കെതിരെയുള്ള കേസ്. കേസിൽ ഐപിസി 153എ വകുപ്പ് പ്രകാരം മൂന്ന് പേർക്കെതിരെയും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മൂന്ന് പേരും വിദേശത്തു ജോലി ചെയ്യുന്നവരാണ്.

നാട്ടിൽ ഇപ്പോഴും ഇപ്പോഴും എല്ലായ്പ്പോഴും ഉള്ള പ്രതീഷ് വിശ്വനാഥിനെ പൊലീസിന് കണ്ടെത്താൻ കഴിയാതെ കേസെടുക്കാൻ നിർവാഹമില്ലാതെ വരികയും കേവലം അഭിപ്രായം പറയുന്നവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന കേരള പോലീസിലാണ് പിന്നെയും പിന്നെയും പ്രതീഷ് വിശ്വനാഥിനെതിരെ പരാതി നൽകുന്നത്. നിരന്തരം മുസ്ലിം വിരുദ്ധതയും വർഗീയതയും പ്രചരിപ്പിക്കുന്ന പ്രതീഷ് വിശ്വനാഥിനെ കണ്ടെത്താനോ കേസെടുക്കാനോ എത്രയെത്ര പരാതികൾ ലഭിച്ചാലും കേരള പൊലീസിന് കഴിയില്ല. അതേസമയം ഫേസ്‌ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിനും സർക്കാർ നടപടികൾക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തിയതിനും രഹ്ന ഫാത്തിമ ശരീരഭാഗം കാണിച്ചുവെന്നാരോപിച്ചും നിരവധി കേസുകളാണ് പോലീസ് എടുത്തിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തിയതിനു പോലീസ് നിരവധി കേസുകളാണ് ചാർജ് ചെയ്തിട്ടുള്ളത്. തീവ്ര വർഗീയ പ്രചാരണം നടത്തുന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ മാത്രം കേസെടുക്കാൻ പൊലീസിന് കഴിയുന്നില്ല.

കഴിയുമെങ്കിൽ പ്രതീഷ് വിശ്വനാഥിനെതിരെയുള്ള പരാതി ഈ സ്റ്റേഷനിൽ സ്വീകരിക്കില്ല എന്ന് കേരള പോലീസ് ഓരോ ബോർഡെഴുതി തൂക്കണമെന്നാണു സമൂഹമാധ്യമങ്ങളിൽ വരുന്ന വിമർശനം.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

ഒക്ടോബർ 21നുള്ളിൽ രാജ്യത്ത് വർഗീയ കലാപം നടത്തുമെന്ന് പ്രതീഷ് വിശ്വനാഥ്

 

Spread the love

Leave a Reply