ജമ്മു കശ്മീരിനെ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടിനെതിരെ കടുത്ത പ്രതികരണവും നയതന്ത്ര വിമര്‍ശവുമായി ഇന്ത്യ. റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധവും പ്രേരണയോടെയുള്ള വിവരണവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ഭീകരവാദത്തെ നിയമവത്കരിക്കുകയാണ്. റിപ്പോര്‍ട്ടിലെ വാദങ്ങള്‍ ഇന്ത്യയുടെ പരമാധികാരവും പ്രദേശിക സമഗ്രതയും ലംഘിക്കുന്നതാണ്. പ്രധാന പ്രശ്‌നമായ അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇതിലൂടെ അവഗണിക്കുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

ലോകത്തിലെ ഏറ്റവും വലുതും ഊര്‍ജ്ജസ്വലവുമായിട്ടുള്ള ജനാധിപത്യ രാജ്യത്തേയും ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ഭീകവാദം പരസ്യമായി പ്രയോഗിക്കുകയും ചെയ്യുന്ന രാജ്യത്തേയും കൃത്രിമമായി തുല്യതയിലെത്തിക്കാനുള്ള ആസൂത്രിത നീക്കമാണ് ഈ റിപ്പോര്‍ട്ടിന് പിന്നിലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

കശ്മരീലെ ജനങ്ങളുടെ സ്വയം നിര്‍ണ്ണയത്തിനുള്ള അവകാശത്തെ അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടിലൂടെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ശിക്ഷാരീതികളും നടപ്പാക്കി വരുന്നുണ്ട്. പാക് അധിനിവേശ കശ്മീരിലും സമാനമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറുന്നതെന്നുമാണ് നേരത്തെയുള്ളതിന്റെ തുടര്‍ച്ചയായുള്ള യുഎനിന്റെ പുതിയ റിപ്പോര്‍ട്ടിലുള്ളത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  റോഡുകൾക്കും പാർക്കുകൾക്കും കാശ്മീർ എന്ന പേര് നൽകി പാക് സർക്കാരിന്റെ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here