Sunday, September 20

ഏകീകൃത സിവിൽ കോഡ് പാർലമെന്റിൽ ഇന്ന് പ്രമേയം കൊണ്ടുവരുന്നതിന് ബി ജെ പി യിൽ തീരുമാനമായതായി റിപ്പോർട്ട്

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി പാർലമെന്റിൽ ഇന്ന് പ്രമേയം കൊണ്ടുവരുന്നതിന് ബി ജെ പി യിൽ തീരുമാനം കൈക്കൊണ്ടതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇന്ത്യയിലെ പൗരൻമാര്‍ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരാനുള്ള ആലോചനകൾ ശക്തമാക്കി ബിജെപി. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി നീക്കം. എല്ലാ എംപിമാരോടും രാജ്യസഭയിൽ ഹാജരാകാനും സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നിൽക്കാനും നിര്‍ദ്ദേശിച്ച് കഴിഞ്ഞ ദിവസം വൈകി പാര്‍ട്ടി വിപ്പ് നൽകിയിരുന്നു. ഇത് ഏകീകൃത സിവിൽകോഡ് ബില്ല് കൊണ്ടുവരുന്നതിന് മുന്നോടിയായാണോ എന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത പുറത്തുവിട്ടത്.

ശരീഅത്ത് നിയമവും സമാനമായ മറ്റു മതവിഭാഗങ്ങളുടെ നിയമങ്ങളും അസാധുവാക്കിക്കൊണ്ടു ഹിന്ദു സിവിൽ കൊണ്ടാണ് ബി ജെ പി കൊണ്ടുവരുന്നതെന്നു ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് സംബന്ധിച്ച ചില നീക്കങ്ങളും ബില്ല് അവതരിപ്പിക്കാനുള്ള കൂടിയാലോചനകളും ബിജെപി ആസ്ഥാനത്ത് നടക്കുന്നതായാണ് വാർത്തകൾ പുറത്ത് വരുന്നത്. കേന്ദ്രങ്ങളിലും നടക്കുന്നതായി വാര്‍ത്തകളുണ്ട്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി പാര്‍ലമെന്ററി പാര്‍ട്ടിയോഗവും ബിജെപി റദ്ദാക്കിയിട്ടുണ്ട്.

എ എ പിക്ക് അനുകൂലമായ ദില്ലി ഫലം വന്ന അതേ ദിവസം തന്നെ ഏകീകൃത സിവിൽകോഡ് ബില്ലുമായി എത്താൻ ബിജെപി തയ്യാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാജ്യസഭയിലും ലോക്സഭയിലും ഇന്നത്തെ അജണ്ടയിൽ ഏകീകൃത സിവിൽകോഡ് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ബിജെപി ഇന്ന് രാവിലെ വീണ്ടും വിപ്പ് നൽകി എന്തിനൊ ഒരുങ്ങുന്നു എന്ന സൂചന ബിജെപി കേന്ദ്രങ്ങളിൽ നിന്നും സൂചനകൾ പുറത്തുവരുകയാണ്

കാലതാമസമില്ലാതെ തന്നെ ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ ബിജെപി തയ്യാറെടുക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളിലും സൂചന ശക്തമാണ്. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി നീക്കം. ഇതിനെതിരെ കടുത്ത എതിര്‍പ്പുകളാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ളത്. ഭരണഘടനയുടെ 44ാം വകുപ്പിൽ നിര്‍ദേശക തത്വങ്ങളിൽ ഉൾപ്പെടുന്നതാണ് ഏകീകൃത സിവിൽ കോഡ്. ഏകീകൃത സിവിൽ കോഡ് പോലെ സങ്കിര്‍ണ്ണമായ തീരുമാനങ്ങൾക്കും ബിജെപി മടിച്ച് നിൽക്കില്ലെന്ന വിലയിരുത്തൽ അപ്പോൾ മുതൽ തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിൽ ശക്തമായിരുന്നു .

പൗരത്വനിയമത്തിനെതിരെ ശക്തമായി പ്രക്ഷോഭം രാജ്യമൊട്ടാകെ നടന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ സമരത്തിന്റെ മുനയൊടിക്കാനാണ് ഏകീകൃത സിവിൽ നിയമം കൊണ്ടുവരുന്നതെന്നാണ് സൂചന. സംഘപരിവാറിന്റെ ഉപദേശവും ഇക്കാര്യത്തിലുണ്ടായിരുന്നു എന്നാണു അറിയുന്നത്. ആര്‍ എസ് എസും ബി ജെ പിയും കാലങ്ങളായി വാദിക്കുന്ന ആശയമാണ് ഒരു രാജ്യം ഒരു നിയമം എന്ന പേരിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ നിയമം. ഏത് മതവിഭാഗത്തിൽ വിശ്വസിക്കുന്നവരായാലും നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമായി വിവാഹം പിന്തുടര്‍ച്ച അവകാശം തുടങ്ങി എല്ലാ കാര്യങ്ങളിലും എല്ലാവര്‍ക്കും ഒരു നിയമം എന്നത് പ്രാവര്‍ത്തികമാക്കാനാണ് ഈ നിയമത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് .

Read Also  ഒരു മുസ്ലിമിനെ അദ്ധ്യക്ഷനാക്കാൻ കോൺഗ്രസ് തയ്യാറുണ്ടോ?:മോദി

മുസ്ലിം വിഭാഗത്തിലെ മുത്തലാഖ് നിയമ നിരോധനം അടക്കമുള്ള തീരുമാനങ്ങൾ ഏകീകൃത വ്യക്തി നിയമത്തിന് മുന്നോടിയായുള്ള നീക്കമായാണ് വിലയിരുത്തപ്പെട്ടിരുന്നതും. മുത്തലാഖ് നിരോധനം പാസാക്കി ദിവസങ്ങൾക്ക് അകമാണ് കശ്മീരിന്‍റെ പദവി നൽകി തീരുമാനം എടുത്തത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply