ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി സൂചിപ്പിക്കാറുള്ള ഭോപ്പാൽ ദുരന്തത്തിന്റെ 35-ാം വാർഷികമാണ്. അന്ന് പിറന്നു വീണ ഒരു കുട്ടി അയാളുടെ സ്വാഭാവിക ജൈവ പ്രക്രിയയിലൂടെ വളർന്നിരുന്നുവെങ്കിൽ ഇന്ന് മുപ്പത്തിയഞ്ചു വയസാകുന്ന ഒരിന്ത്യൻ പൗരനാകുമായിരുന്നു.

ജീവനോപാധി തേടി വിദേശത്തോ സ്വദേശത്തോ കുടുംബം പുലർത്തനായി പണിയെടുക്കുമായിരുന്നു. അത്തരം നിരവധി ജീവനുകളാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. ഒരു കോർപ്പറേറ്റു കമ്പനി ഇല്ലാതാക്കിയത് എന്ന് വേണമെങ്കിലും പറയാം. ഈ കഴിഞ്ഞദിവസവും അവശേഷിച്ച ജീവിതമെങ്കിലും ബാക്കിയായവർ ഒത്തു ചേർന്നിരുന്നു കൈകോർത്ത് പിടിച്ച് മനുഷ്യച്ചങ്ങല സൃഷ്ടിച്ച് പ്രതിഷേധിക്കുവാൻ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥ യുടെ സൂചനയാണിത്. പൗരത്വ ബോധത്തെ പറ്റി പറയുകയുകയും ഉദ്‌ഘോഷിക്കുകയും ചെയുമ്പോഴും നമ്മൾ പലതും വിസ്മരിക്കാൻ ശീലിക്കുകയും ചെയ്യുന്നു.

1984 ഡിസംബർ 2-3 രാത്രിയിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾക്ക് ഗുരുതരമായ രോഗാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത ദുരന്തമായിരുന്നു ഭോപ്പാലിൽ പ്രവർത്തിച്ചിരുന്ന യൂണിയൻ കാർബൈഡിൽ ഉണ്ടായ വാതക ചേർച്ചമൂലം സംഭവിച്ചത്.

പ്രവർത്തനരഹിതമായ ഫാക്ടറിയുടെ പരിസരത്ത് ഇപ്പോഴും വിഷവാതകസാന്നിധ്യവും മാലിന്യങ്ങളും വലിച്ചെറിയലും തുടർന്ന് കൊണ്ടിരിക്കുന്നു.ഇത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. യൂണിയൻ കാർബൈഡിന്റെ ഇപ്പോഴത്തെ ഉടമയായ ഡൗ കെമിക്കൽസ് മലിനീകരണ നിയമപ്രകാരം പ്രകാരം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുന്നു
.
ഫാക്ടറിക്ക് ചുറ്റുമുള്ള നാല് കിലോമീറ്ററിലധികം സ്ഥലങ്ങളിൽ ഭൂഗർഭജലം മലിനമായിട്ടുണ്ടെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റ് കൂടിയായ റാഷിദ ബി പറയുന്നത് ഗോൾഡ്മാൻ എൻവയോൺമെന്റൽ അവാർഡ് നേടിയിട്ടുള്ള ചമ്പാ ദേവി ശുക്ലയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

1990 മുതൽ ഭൂഗർഭജലത്തെ സർക്കാർ, സർക്കാരിതര ഏജൻസികൾ 16 തവണ പരീക്ഷിച്ചു. ഇവ കീടനാശിനി, ലോഹ സാന്നിധ്യം , വിഷ രാസവസ്തുക്കൾ, ഇവയിലൂടെയുള്ള നിരന്തരമായ ജൈവ മലിനീകരണം ഉൾപ്പെടെയുള്ളവ 30 മീറ്ററിലധികം ആഴത്തിലും ഫാക്ടറിയിൽ നിന്ന് നിരവധി കിലോമീറ്റർ അകലത്തിലും കാണുന്നതായാണ് അവർ പറയുന്നു.

, “കേന്ദ്ര സർക്കാർ ഏജൻസിയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ചിന്റെ ഏറ്റവും പുതിയ പഠനമനുസരിച്ചുള്ള സുചന , ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള 42 സമുദായങ്ങളിലെ അംഗങ്ങൾ ഉപയോഗിക്കുന്ന ഭൂഗർഭജലം മലിനമാവുകയും അതിപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നതായാണ്.

ഫാക്ടറിയുടെ 5 കിലോമീറ്ററിനുള്ളിലുള്ള  പ്രദേശത്തെക്കുറിച്ച് സമഗ്രമായ ശാസ്ത്രീയ വിലയിരുത്തൽ നടത്തണമെന്ന ആവശ്യം നിരന്തരം ഉയരുകയും ചെയ്യുന്നുണ്ട്. അത്തരമൊരു പഠനം നടത്താൻ ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി നൽകിയ നിർദ്ദേശം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ നിരസിച്ചതും ഇതുമായി ചേർത്തുവായിക്കണം.

മലിനമായ ഭൂഗർഭജലം കുടിക്കുന്ന ഗ്രാമീണർ കണ്ണുകൾ, ചർമ്മം, ശ്വസന, ദഹനവ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുമായി വിഷമിക്കുകയാണ്. 2005 ൽ സംസ്ഥാന സർക്കാർ നടത്തിയ റിപ്പോർട്ട് ഉൾപ്പെടെ വിവിധ റിപ്പോർട്ടുകൾ നൽകിയിട്ടും കേന്ദ്രസർക്കാർ ഈ വിഷയം അവഗണിക്കുകയാണെന്നുള്ള കാര്യം മറച്ചുവയ്ക്കാൻ സാധിക്കുന്നില്ല.

Read Also  ഭോപ്പാല്‍: അകലെ നിന്ന് ഇപ്പോഴും കരയുന്നു ധര

ഭോപ്പാൽ ഗ്രൂപ്പ് ഫോർ ഇൻഫർമേഷൻ ആന്റ് ആക്ഷനിലെ രചനാ ദിംഗ്ര പറയുന്നത് , 20 വർഷത്തിനിടെ പതിനായിരത്തിലധികം കുടുംബങ്ങൾ ജല മലിനീകരണത്തിനിരയായി എന്നാണ്.
2000 ൽ യൂണിയൻ കാർബൈഡ് ഡൗ കെമിക്കൽസ് ഏറ്റെടുത്തതിനുശേഷവും , നിയമവിരുദ്ധമായ നിലപാട് തുടരുകയാണ്.
ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ഡൗ കെമിക്കൽസിനെ നിർബന്ധിതരാക്കേണ്ടത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ഉത്തരവാദിത്തമാണെന്ന സത്യം നിലനിൽക്കുമ്പോൾ തന്നെ ഈ കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് ജനാധിപത്യ ഗവൺമെന്റുകൾ സ്വീകരിക്കുന്ന നയം. അവർക്കിഷ്ടം ദുരന്ത സ്മൃതിയായി ഒരു കോൺക്രീറ് കെട്ടിടം ഉയർത്തുക എന്നതുമാത്രമാണ്.
മുപ്പത്തിയഞ്ചു വർഷമായിട്ടും ദുരന്തത്തിന്റെ അവശേഷിപ്പുമായി ഈ രാജ്യത്ത് ചിലർ നമുക്കിടയിൽ ഇപ്പോഴും ജീവിക്കുന്നതിൽ ദു:ഖിക്കാം.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here