Friday, May 27

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ (59) ബാംഗ്ലൂരില്‍ അന്തരിച്ചു. രാത്രി 1.50 നായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ പാര്‍ലമെന്‍ററി കാര്യങ്ങളുടെയും കെമിക്കല്‍സ് ആന്‍റ് ഫെര്‍ട്ടിലൈസേഴ്സിന്‍റെയും മന്ത്രിയായിരുന്നു.

ലണ്ടനിലും ന്യൂയോര്‍ക്കിലും ചികിത്സ കഴിഞ്ഞ് ബാംഗ്ലൂരില്‍ എത്തിയതായിരുന്നു. ബസവനഗുഡിയിലെ ശ്രീശങ്കരാ ഹോസ്പിറ്റല്‍ ആന്‍റ് റിസര്‍ച്ച് സെന്‍ററിലായിരുന്നു അന്ത്യം. ബംഗളൂരു സൗത്ത് പാര്‍ലമെന്‍റ് മന്ദിരത്തില്‍ നിന്ന് ആറ് പ്രാവശ്യം എം പി യായിരുന്നു അനന്ത് കുമാര്‍.തേജസ്വനിയാണ് സഹധർമ്മിണി.രണ്ട് പുത്രിമാരുണ്ട്.

അടൽ ബിഹാരി വാജ്പേയ് ഗവണ്മെൻ്റിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്ന അനന്ത് കുമാർ അന്ന് സിവിൽ ഏവിയേഷൻ വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രപതിയുൾപ്പടെ പല പ്രമുഖരും  മരണത്തിൽ അനുശോചിച്ചു.

Spread the love
Read Also  ഗർജ്ജിക്കുന്ന വിപ്ലവകാരി ഗൗരിയമ്മ ചരിത്രത്തിലേയ്ക്ക്

Leave a Reply