യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷത്തിനിടെ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐ നേതാക്കള്‍ കൂടി അറസ്റ്റിലായി. അദൈ്വത്‌, ആരോമല്‍, ആദില്‍ എന്നിവരാണു പിടിയിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി പിടിയിലാവാനുണ്ട്.

അതേസമയം എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എട്ട് പ്രതികള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നേരത്തെ കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസില്‍ പ്രധാന പ്രതികള്‍ക്ക് പുറമേ പ്രതിചേര്‍ക്കപ്പെട്ട കണ്ടാലറിയാവുന്ന മുപ്പത് പേരില്‍ ഒരാളാണ് അറസ്റ്റിലായ ഇജാബ്. സംഘര്‍ഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇജാബ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. .

പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിൽ വിദ്യാർഥിപ്രതിഷേധം ഉയർന്നിരുന്നു. സി പി എമ്മിൻ്റെ ഭാഗത്തുനിന്നും പിന്തുണയുണ്ടെന്നു കുത്തേറ്റ അഖിലിൻ്റെ പിതാവ് ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു എസ് എഫ് ഐ അഖിലേന്ത്യാ നേതൃത്വം സംഭവത്തെ അപലപിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളെജിലെ എസ് എഫ് ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു.

.

Read Also  യൂണിവേഴ്സിറ്റി കോളേജ് ; പ്രതികളായ ഉദ്യോഗാർഥികളുടെ നിയമനം മാറ്റിവെക്കും

LEAVE A REPLY

Please enter your comment!
Please enter your name here