അവിവാഹിതരായ സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുജറാത്തിലെ ബനാസ്കാണ്ഡ ജില്ലയിലെ ഠാക്കൂർ സമുദായം വിലക്കി. കഴിഞ്ഞ ദിവസം ചേർന്ന ഠാക്കൂർ സമുദായ അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. അവിവാഹിതയുടെ കൈയിൽനിന്ന് മൊബൈൽ കണ്ടെത്തിയാൽ മാതാപിതാക്കൾക്ക് 1.50 ലക്ഷം പിഴ ചുമത്താനാണ് തീരുമാനം.

ഠാക്കൂർ സമുദായത്തിലെ 14 ഗ്രാമമുഖ്യൻമാരാണ് യോഗം ചേർന്നത്. വിവാഹങ്ങളിൽ ഡി.ജെ പാർട്ടിയും പടക്കം പൊട്ടിക്കുന്നതും ഒഴിവാക്കാനും ഇവരുടെ ഉത്തരവുണ്ട്.

കൂടാതെ, സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരുടെ മാതാപിതാക്കൾക്കും പിഴ ചുമത്താൻ നിർദേശമുണ്ട്. ഈ കുറ്റത്തിന് ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെയാണ് മാതാപിതാക്കൾ പിഴ നൽകേണ്ടത്.

പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കുന്നതിൽ തെറ്റില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഗാനിബെന്‍ ഠാക്കൂര്‍ പ്രതികരിച്ചു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്ത മാധ്യമ പ്രവർത്തകന്റെ വിവാഹം മുടക്കി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here