രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നടന്ന ബലാത്സംഗക്കേസിനിരയായശേഷം തീകൊളുത്തപ്പെട്ട ആ യുവതി പൊള്ളലേറ്റ് മരിച്ചു. വ്യാഴാഴ്ചയാണു അക്രമികളായ അഞ്ചംഗസംഘം യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ 23 വയസ്സുകാരിയായ യുവതി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. . ഗുരുതരാവസ്ഥയിലായ യുവതിയെ വെന്റിലേറ്ററിലാക്കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 11.40-ഓടെയാണ് യുവതി മരിച്ചത്. 11 മണിയോടെ ഇവർക്ക് ഹൃദയാഘാതമുണ്ടായി

റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം യുവതിയെ തീകൊളുത്തിയത്. ശരീരത്തിൽ തീപടർന്ന ശേഷം ഒരു കിലോമീറ്ററോളം ഓടിയശേഷമാണു യുവതിയെ ആശുപത്രിയിലെത്തിച്ചത് ഇവരിൽ രണ്ടുപേർ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്.

അബോധാവസ്ഥയിൽ കഴിഞ്ഞ യുവതിക്ക് രാത്രി 11:10 നു അവള്‍ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് സഫ്ദര്‍ജങ് ആശുപത്രിയിലെ പൊള്ളലേറ്റവരെ ചികില്‍സിക്കുന്ന വിഭാഗം മേധാവി ശലഭ് കുമാറിനെ ഉദ്ധരിച്ച് എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു , ഞങ്ങള്‍ അവളെ പരമാവധി രക്ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ അവള്‍ക്ക് അതിജീവിക്കാന്‍ കഴിഞ്ഞില്ല, രാത്രി 11:40ന് അവള്‍ മരണത്തിനു കീഴടങ്ങിയെന്നു അദ്ദേഹം പറഞ്ഞു.

യുവതിയെ തീകൊളുത്തിയ കേസ് എസ് ഐ ടി അന്വേഷിക്കും. ഉന്നാവോ എ എസ് പി വിനോദ് പാണ്ഡെയുടെ നേതൃത്വത്തിൽ അഞ്ചംഗസമിതിയെ അന്വേഷണത്തിനായി നിയമിച്ചു.

കേസിനു പോയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ അമ്മാവൻ വെളിപ്പെടുത്തി . ഉന്നാവിൽ ചെറുകിടവ്യാപാരിയായ ഇദ്ദേഹം വാടകവീട്ടിലാണ് താമസം. പ്രതികളുടെ ബന്ധുക്കളിലൊരാൾ തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ഇദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. കട കത്തിച്ചു ചാമ്പലാക്കുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണി. ഇദ്ദേഹമായിരുന്നു യുവതിക്ക് നിയമസഹായം നൽകിയിരുന്നത്

Read Also  രാത്രി പുനലൂർ എസ് ഐ വീട്ടിൽ കയറി മർദ്ദിച്ചതായി സോഷ്യൽ മീഡിയ വീഡിയോയിലൂടെ പരാതിയുമായി മധ്യവയസ്ക രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here