Thursday, January 20

വിശ്വാസിക്കും വിധിക്കും ഒപ്പം നടക്കുന്നവർ ഓർക്കാൻ

ശബരിമലയുടെ നീണ്ട ചരിത്രത്തിനുള്ളിൽ ഇത്രയും അയ്യപ്പനെ അവമതിക്കുകയും രാഷട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്ത ഒരു കാലം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. രാഷട്രീയ അജണ്ടകളും വ്യക്തിവിരോധങ്ങളും താരം താണ ജാതി വിരോധങ്ങളും വിശ്വാസത്തിന്റെ ഹരിത കമ്പളങ്ങൾ പുതപ്പിച്ച് അയ്യപ്പന്റെ നൈഷ്ടിക ബ്രഹ്മചര്യത്തിന്റെ മറവിൽ വളരെ വിദഗ്ദമായി കടത്തിയത് നമ്മൾ ഓരേരുത്തരും കണ്ടതാണ്. ഹിന്ദു സവർണതയുടെ മേഖലകൾ സംരക്ഷിക്കുക എന്നുള്ളത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പിള്ള ആദ്യം തന്നെ പ്രഖ്യാപിച്ചു.അതു മാത്രമല്ല, NSS ന്റെ ഒരു വിഭാഗത്തിൽ തലമുറകളായി അലിഞ്ഞ് ചേർന്നിരിക്കുന്ന ബ്രാഹ്മണ്യ, വരേണ്യ ദാസ്യത്തിന്റെ എടുത്ത് ചാട്ടത്തിൽ മുഴുവൻ സമുദായത്തെയും എക്സപെയറി ഡേറ്റ് കഴിഞ്ഞ ഒരു രാജാവും, ശ്രീധരൻ പിള്ളയും, ജനറൽ സെക്രട്ടറിയും ചേർന്ന് പങ്ക് ചേർക്കുകയായിരുന്നു. ദിവസം തോറും മാറ്റി മാറ്റി പറഞ്ഞിരിന്നു സമരത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ സമര പങ്കാളികളെയും സമരാനുകൂലികളെയും ഒരേ പോലെ ആശയകുഴപ്പത്തിലാക്കി. തന്ത്രി, രാജാവ് , NSS കൂട്ട് കെട്ട് മറ്റ് ഹിന്ദു സമുദായങ്ങളുടെ പങ്കാളിത്തം ഈ സമരത്തിന് ആവശ്യമില്ലാത്ത അസംബന്ധമാണെന്ന് ഓരോ മാധ്യമ സമ്പർക്കങ്ങളിലൂടെയും പറയാതെ പറഞ്ഞു കൊണ്ടിരുന്നു. ഈ നിലപാട് മറ്റു സമുദായങ്ങളെ ചരിത്ര ദൃഷ്ഠിയാൽ ആചാര സംരക്ഷണത്തിന്റെ പൂർവ്വ ചരിത്രം പഠിക്കുന്നതിന് അവർക്ക് അവസരം നൽകി.ആ പOനങ്ങൾ അവരെ എതിർ ചേരികളിൽ എത്തിക്കുകയും ചെയ്തു.

മാറുമറക്കൽ സമരത്തിനും മൂക്കുത്തി സമരത്തിനും’ അച്ചി പുടവ സമരത്തിനും, ക്ഷേത്രപ്രവേശനത്തി നും, സ്കൂൾ വിദ്യാഭ്യാസത്തിനും ഒക്കെ വളരെക്കാലം പ്രതിരോധം തീർത്തവരുടെ പിൻമുറക്കാർ തന്നെയാണ് ഈ സമരത്തിനും പിന്നിലുള്ളതെന്ന് മനസിലാക്കാൻ മറ്റ് തെളിവുകൾ വേണ്ടായിരുന്നു.

ഈ സമരത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന കാര്യം വിദ്യാസമ്പന്നരും, പ്രബുദ്ധരും പുരോഗമന വാദികളുമായി ,എന്നും അവർണർക്ക് താങ്ങും തണലുമായി ഉണ്ടായിരുന്നു സവർണ്ണരിലെ ഒരു വിഭാഗം നിശ്ചലമായിപ്പോയി എന്നുള്ളതാണ്. GP പിള്ളയും മന്നത്ത് പത്മനാഭനും കേളപ്പനുമൊക്കെ നടന്ന വഴി ഇന്ന് വിജനമായിരിക്കുന്നു. അവർക്ക് മുമ്പും ആ വഴി തെളിച്ചം ഉള്ളതാക്കി തീർത്ത മഹാന്മാരുണ്ടായിരുന്നു. കുറുമ്പൻ ദൈവത്താൻ എന്ന ദളിതനേയും അയാളുടെ സമുദായത്തെയും വൈക്കം സത്യാഗ്രഹത്തിന് മുൻപ് തീണ്ടൽ അതിൻറെ പാരമ്യത്തിൽ ആയിരുന്നപ്പോൾ കല്ലൂർ നാരായണപിള്ള എന്ന അതിമാനുഷൻ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് അവസാനദിവസം പ്രവേശിപ്പിച്ച ചരിത്രത്തിൽ ഇടംനേടി. അദ്ദേഹത്തിൻറെ വ്യക്തിപ്രഭാവത്തിന് മുന്നിൽ ആചാര വാദികൾ അടങ്ങി നിന്നു. എന്നാൽ ഇന്ന് ആ വഴി വിജനമായിരിക്കുന്നു. ഇന്ന് ആ മുന്നേക്ക് ഉള്ള വഴി വിജനമായിരിക്കുന്നു. ഇന്നവർക്ക് വിശ്വസിക്കും വിധിക്കും ഒപ്പം ഒരുമിച്ച് നടക്കുന്ന കാപട്യക്കാരാണ്

നിയമലംഘനത്തിൻ്റെ തെരുവിലുരുണ്ട വില്ലുവണ്ടി

 

Spread the love
Read Also  അല്ല, ഒരു ദിവസം  ശ്രീചിത്തിര തിരുനാളിനുണ്ടായ വെളിപാടല്ല ക്ഷേത്രപ്രവേശന വിളംബരം ; അജയകുമാർ എഴുതുന്നു

Leave a Reply