Monday, January 17

ഉന്നാവോ ആവര്‍ത്തിക്കുന്നു: ക്ഷേത്രങ്ങളില്‍ വച്ചുതന്നെ ബലാല്‍സംഗം ചെയ്യപ്പെടുന്ന സ്ത്രീകളുടെ ഭാരതം

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ 35കാരിയെ അ​ഞ്ച്​ പേർ ചേർന്ന്​ കൂട്ടബലാൽസംഗത്തിനിരയാക്കി ക്ഷേത്രത്തിൽ ​വെച്ച്​ ചുട്ടുകൊന്നു. അഞ്ചംഗസംഘം യുവതിയെ തീകൊളുത്തുന്നതിന്​ മുമ്പ്​ ഇവർ സഹായത്തിനായി ​പൊലീസിനെ ഫോൺ ചെയ്​തുവെങ്കിലും മറുപടി ഉണ്ടായില്ലെന്നും ഭർത്താവ്​ നൽകിയ പരാതിയിൽ ആരോപിക്കുന്നു. യുവതിയുടെ ഭർത്താവ് ഗാസിയാബാദിൽ ജോലിയ്ക്ക് പോയിരുന്ന സമയത്താണ് ക്രൂരകൃത്യം അരങ്ങേറിയത്.

ശനിയാഴ്​ച പുലർ​ച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ അഞ്ചംഗസംഘം ഇവരെ കൂട്ടബലാൽസംഗത്തിനിരയാക്കി മടങ്ങുകയായിരുന്നു. തുടർന്ന് ​ ബന്ധു പോലീസിനെ വിവരം അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വിവരമറിഞ്ഞ ബലാല്‍സംഗം സംഘം  തിരികെ എത്തി യുവതിയെ യാഗ്യശാല ക്ഷേത്രത്തി​ലേക്ക്​ കൊണ്ടുപോയി ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇത് വരെ ആരെയും അറസ്റ്റ് ചെയ്തട്ടില്ല.

അരം സിങ്​, മഹാവീർ, ചരൺ സിങ്​, ഗുല്ലു, കുമാർപാൽ എന്നിവരാണ്​ സംഭവത്തിന്​ പിന്നിലെന്നാണ്​ പൊലീസിന്റെ പ്രാഥമിക നിഗമനം. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പുറത്തുവന്ന ബലാൽസംഗ കേസുകൾ അഞ്ചിൽ അധികമാണ്.

Spread the love
Read Also  നരേന്ദ്രമോദി ഭരണകാലത്ത് രാജ്യത്തെ ഹിന്ദുക്കൾ അപമാനിക്കപ്പെടുകയാണെന്ന് പ്രവീൺ തൊഗാഡിയ