Monday, January 24

കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ മാര്‍ഗ്ഗം: യുഎസ് കോള്‍ സെന്റര്‍ കുംഭകോണത്തില്‍ 21 ഇന്ത്യക്കാര്‍ക്ക് തടവ് ശിക്ഷ

ആയിരക്കണക്കിന് അമേരിക്കക്കാരില്‍ നിന്നും 8,970,396 അമേരിക്കന്‍ ഡോളര്‍ കബളിപ്പിച്ച കോള്‍ സെന്റര്‍ കുംഭകോണത്തില്‍ 21 ഇന്ത്യക്കാര്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചു. ഇവരുടെ ശിക്ഷ നാല് വര്‍ഷം മുതല്‍ 20 വര്‍ഷം വരെയാണ്. കുറ്റവാളികളെ ശിക്ഷ കഴിയുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് മടക്കി അടയ്ക്കുമെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു. കോള്‍ സെന്റര്‍ കുംഭകോണങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ ആളുകള്‍ ശിക്ഷിക്കപ്പെടുന്ന കേസാണിതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ദ്ധക്യത്തിലെത്തിവരെയും നിയമപരമായി യുഎസിലേക്ക് കുടിയേറിയവരെയും ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വിവിധ തരത്തിലുള്ള ടെലിഫോണ്‍ വ്യാജ സ്‌കീമുകള്‍ തയ്യാറാക്കിയാണ് ഇവര്‍ ഉപഭോക്താക്കളെ പറ്റിക്കുന്നത്. ഇന്റേണല്‍ റവന്യൂ സര്‍വീസ് അല്ലെങ്കില്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് അഹമ്മദാബാദ് ആസ്ഥാനമായ കോള്‍ സെന്ററുകളില്‍ നിന്നും തട്ടിപ്പിന് ഇരയായിട്ടുള്ളവര്‍ക്ക് ഫോണ്‍ കോളുകള്‍ പോയിട്ടുള്ളത്.

ഡേറ്റ ബ്രോക്കര്‍മാരില്‍ നിന്നും മറ്റ് സ്രോതസുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് യുഎസിലെ ഇരകളെ ബന്ധപ്പെടുകയും അറസ്റ്റും തടവും പിഴയും യുഎസില്‍ നിന്ന് കയറ്റി അയയ്ക്കലുമുള്‍പ്പെടെയുള്ള ഭീഷണി മുഴക്കി പണം തട്ടുകയായിരുന്നു പതിവ്. ഭീഷണിയില്‍ വീഴുന്ന ഇരകള്‍ക്ക് എങ്ങനെയാണ് പണം കൈമാറേണ്ടത് എന്ന വിവരങ്ങള്‍ കൃത്യമായി പറഞ്ഞുകൊടുക്കുന്നു. പണം ലഭ്യമായി കഴിഞ്ഞാല്‍ പണം മാറുന്നതിനും വെളുപ്പിക്കുന്നതിനും അമേരിക്കയിലെ ഇവരുടെ ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം ലഭിക്കുന്നു. ഇന്ത്യ ആസ്ഥാനമായുള്ള 32 ഗൂഢാലോചനക്കാര്‍ക്കെതിരെയും അഞ്ച് കോള്‍ സെന്ററുകള്‍ക്കെതിരെയും കുറ്റാരോപണം നിലനില്‍ക്കുന്നുണ്ടെങ്കിലും അവര്‍ക്കെതിരെ ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. ഇതേ രീതിയില്‍ തട്ടിപ്പ് നടത്തുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തതിന് മൂന്ന് ഇന്ത്യക്കാരെ നേരത്തെ തടവിന് ശിക്ഷിച്ചിരുന്നു.

Spread the love
Read Also  ടാറ്റ ഉപ്പിൽ മാരക വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പരിശോധന ഫലം

Leave a Reply