Wednesday, July 8

യു എസിലും വിലക്ക് ; ചൈനീസ് കമ്പനികൾ പ്രതിസന്ധിയിലേക്ക്

 

യു എസ് – ചൈന ശീതസമരം പുതിയ ഘട്ടത്തിലേക്ക്. ഇന്ത്യൻ നടപടിയുടെ ചുവട് പിടിച്ച് ചൈനീസ് കമ്പനികള്‍ക്ക് അമേരിക്കയും നിരോധനമേര്‍പ്പെടുത്തി. തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ഈ കമ്പനികൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പ്രമുഖ കമ്പനി കളായ ഹുവായി, ZTE ക്കുമെതിരെയാണ് വിലക്ക് നിലവിൽ വന്നത്.

ഇരുകമ്പനികൾക്കും ചൈനീസ് സൈനിക, രഹസ്യാന്വേഷണ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍നിന്നും വിലക്ക് ഏര്‍പ്പെടുത്തുകയും സുരക്ഷ അപകടങ്ങളില്‍നിന്ന് യു.എസ് നെറ്റ് വര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയാണിതെന്ന് തീരുമാനം വിശദീകരിച്ച് (ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ)  എഫ്. സി. സി അറിയിച്ചു.

യു എസ് നടപടിയുടെ ഫലമായി, എഫ്.സി.സിയുടെ പ്രതിവര്‍ഷം 8.3 ബില്യണ്‍ ഡോളറില്‍ നിന്ന് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടില്‍ നിന്ന് ഇനി മുതല്‍ ഈ വിതരണക്കാര്‍ ഉത്പാദിപ്പിക്കുന്ന ഏതെങ്കിലും ഉപകരണങ്ങളോ സേവനങ്ങളോ സ്വീകരിക്കാനോ പ്രചരിപ്പിക്കാനോ മെച്ചപ്പെടുത്താനോ പരിഷ്‌കരിക്കാനോ പിന്തുണയ്ക്കാനോ ഉപയോഗിക്കില്ല.,” എന്നാണ് യു എസ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച ഇന്ത്യയിലും ടിക് ടോക് , ഹലോ ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

Spread the love
Read Also  ചരിത്രമെന്ന ദുരന്തവും കോമാളിത്തരവും: അഭയാര്‍ത്ഥിപുത്രന്‍ ട്രംപിന്റെ ജീവിതം