Monday, January 17

ലോക വാണിജ്യ സംഘടനയില്‍ നിന്ന് വിട്ടുപോകുമെന്ന് ഡൊണാള്‍ഡ് ട്രമ്പിന്‍റെ ഭീഷണി

യു എസിനെ നന്നായി പരിചരിക്കുന്നില്ലെങ്കില്‍ ലോക വാണിജ്യ സംഘടനയില്‍ നിന്ന് യു എസ് വിട്ടുപോകുമെന്ന് ലോകവാണിജ്യ സംഘടനയ്ക്ക് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പിന്‍റെ ഭീഷണി.

അമേരിക്കയ്ക്ക് അനുകൂലമായി അവര്‍ രൂപപ്പെടുന്നില്ലെങ്കില്‍ ലോക വാണിജ്യ സംഘടനയില്‍ നിന്നും പിന്‍വാങ്ങുമെന്നാണ് ഓവല്‍ ഓഫീസ് ഇന്‍റര്‍വ്യൂവില്‍ ബ്ലൂംബര്‍ഗ് ന്യൂസിനോട് വ്യാഴാഴ്ച ട്രമ്പ് പറഞ്ഞത്.

അമേരിക്ക ആദ്യം എന്ന ട്രമ്പിന്‍റെ ആവശ്യം ജനീവ ആസ്ഥാനമായുള്ള ലോക വാണിജ്യ സംഘടന തള്ളിക്കളഞ്ഞതാണ് അമേരിക്കയുടെ നിഷേധത്തിന് കാരണമായി പറയപ്പെടുന്നത്. ചൈനയുമായുള്ള വാണിജ്യയുദ്ധത്തിന്‍റെ ഭാഗമായി കൂടി വേണം ട്രമ്പിന്‍റെ നീക്കത്തെ കാണുവാന്‍.  

 

Spread the love