ഉന്നാവോ ക്രൂരമായ ബലാത്സംഗക്കൊലയ്ക്ക് ഇരയായ യുവതിയുടെ സംസ്കാരം പോലും നടക്കുന്നതിനു  പിന്നാലെ ഉത്തർപ്രദേശിൽ മറ്റൊരു ദാരുണമായ മറ്റൊരു കൂട്ടബലാത്സംഗമരണവാർത്ത പുറത്തുവരുന്നു

ഉത്തർപ്രദേശിൽ കാൺപൂർ ദെഹത് ജില്ലയിൽ  കൂട്ടബലാത്സംഗത്തിനിരയായതിൻ്റെ നടുക്കം വിട്ടൊഴിയാതെ മാനസികമായി തകർന്ന പെൺകുട്ടി സ്വയം ജീവനൊടുക്കുകയായിരുന്നു.  പ്രായപൂർത്തിയാകാത്ത പെൺകുട്ടി സംഭവത്തിനുശേഷം മൗനത്തിലായിരുന്നു എന്ന് പറയപ്പെടുന്നു. ഇതിനിടയിലാണു സംഭവം.

മൂന്നാഴ്ച മുമ്പ് അയൽവാസികൾ ബലാത്സംഗംചെയ്‌തതായി പൊലീസിൽ പരാതി നൽകിയ പതിനേഴുകാരിയാണ്‌ വെള്ളിയാഴ്‌ച രാത്രി ബന്ധുവീട്ടിൽ തൂങ്ങിമരിച്ചത്‌. 

നവംബർ 16ന്‌ പീഡിപ്പിച്ചതായി കാണിച്ച്‌ രക്ഷിതാക്കളോടൊപ്പമെത്തിയാണ്‌ പെൺകുട്ടി പരാതി നൽകിയത്‌. മുന്നോട്ടുള്ള ജീവിതത്തിൽ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടതിനാൽ കുട്ടി പരിഭ്രാന്തിയുടെയും മാനസികസംഘർഷത്തിൻ്റെയും നടുവിൽ കഴിയുകയായിരുന്നു എന്ന് പറയപ്പെടുന്നു. കുട്ടിക്ക്‌ കൗൺസലിങ്‌ നൽകാൻ ചൗബേപുരിലെ ബന്ധുവീട്ടിലേക്ക്‌ വിട്ടതായിരുന്നു. വെള്ളിയാഴ്‌ച ബന്ധുക്കൾ പുറത്തുപോയ സമയത്ത്‌ പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

നവംബർ 16 നു കുട്ടിയെ സണ്ണി എന്നൊരാളും മറ്റു രണ്ടുപേരും ചേർന്ന് തട്ടിക്കൊണ്ടുപോവുകായിരുന്നു. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനുശേഷം മൂന്ന് ദിവസം കഴിഞ്ഞു ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെയാണു പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്.

പെൺകുട്ടിയുമായി അടുപ്പം നടിച്ച് സണ്ണി എന്ന യുവാവ് വാഹനത്തിലെത്തി തട്ടിക്കൊണ്ടു പോവുകായിരുന്നു എന്നാണു കേസ്. മറ്റൊരു സമുദായത്തിൽ  പെട്ട യുവതിയെ  സണ്ണി വിവാഹം കഴിക്കുമെന്ന് പറഞ്ഞശേഷം ബലം പ്രയോഗിച്ചാണു വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. അതിനുശേഷം കൈകാലുകൾ ബന്ധിച്ച് ഒരു മുറിയിൽ പൂട്ടിയിടുകയും മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് കാൺപൂർ ദെഹത് എസ് പി അനുരാഗ് വാട്സ് പറഞ്ഞു. 

സംഭവത്തിൽ ദുരൂഹതയുണ്ട്. കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മുറിയിൽ നിന്നിറങ്ങി ഓടുകയായിരുന്നു എന്നും പറയപ്പെടുന്നു.   പിതാവ് പരാതി നൽകിയ ഉടൻ തന്നെ കേസെടുത്തതായി ജില്ലാ മജിസ്റ്റ്രേറ്റ് രാഗേഷ് കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

 

 

Photo : representation image

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബീഹാറിൽ തീകൊളുത്തിയ ഗർഭിണിയായ പെൺകുട്ടി മരണത്തിനു കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here