Thursday, January 20

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ പരസ്യ നിലപാടുമായി വി.ഡി. സതീശൻ

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് കെപിസിസി ഉപാധ്യക്ഷൻ വി. ഡി. സതീശൻ എം. എൽ. എ. സുപ്രീം കോടതി വിധിയിൽ കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആൾക്കൂട്ടത്തിന്റെ പുറകെ പോകുന്നത് കോൺഗ്രസ് പാരമ്പര്യം അല്ലെന്നും മതേതര പുരോഗമന ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും ആ ബോധ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂരില്‍ സംസ്‌കാര സാഹിതി ജില്ലാ ക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് കോൺഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നതെങ്കിലും കേരള നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി സംഘപരിവാർ സംഘടനകൾ സ്വീകരിക്കുന്ന സ്ത്രീ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുവാൻ കോൺഗ്രസ് തയ്യാറാവുകയായിരുന്നു. നേരത്തെ രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് നേതാവ് മറിച്ച് രാഹുൽ ഈശ്വർ അല്ല എന്ന് കോൺഗ്രസ് എംഎൽഎ വി.ടി ബൽറാമിന് ഓർമ്മിപ്പിക്കേണ്ടി വന്നിരുന്നു. എന്നാൽ ബൽറാമിന്റെ പ്രസ്താവനയ്‌ക്കെതിരെ വിശദീകരണം ആവശ്യപ്പെടുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം.

Spread the love
Read Also  ടിപ്പു ന്യൂനപക്ഷ സമുദായക്കാരനായതുകൊണ്ടാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ബിജെപി അവസാനിപ്പിച്ചതെന്നു സിദ്ധരാമയ്യ

62 Comments

Leave a Reply