Thursday, January 20

വട ചെന്നൈ ഒരു വെട്രിമാരൻ ധനുഷ് മാജിക്ക്

ഹിന്ദുസ്ഥാൻ ടൈംസിന് വേണ്ടി രഞ്ജഹ്നാ (ranjahaana) എന്ന പടത്തിന്റെ റിവ്യൂ ചെയ്ത അനുപമ ചോപ്ര പടത്തെ പറ്റി പറഞ്ഞു തുടങ്ങിയത് കൺഫെഷനോടെ ആയിരുന്നു. രഞ്ജഹ്നാ കാണാൻ പ്രിവ്യു തീയേറ്ററിലേക്കു കയറുന്ന മുന്നേ എനിക്ക് അതിശയവും പേടിയും ആയിരിന്നു. ഗോതമ്പിന്റെ നിറവും ചോക്ലേറ്റ് മുഖവും ഉള്ള മസിൽമാന്മാരെ കണ്ടു ശീലിച്ച എനിക്ക് എങ്ങനെ രണ്ടു മണിക്കൂർ ധനുഷ് എന്ന നടന്റെ മുഖത്തേക്കു നോക്കി ഇരിക്കാൻ കഴിയും എന്നതായിരുന്നു അത്. എന്നാൽ എന്റെ സങ്കടവും പേടിയും ഒക്കെ അതിശയത്തിനും ആരാധനയ്ക്കു ആയി വഴി മാറിയത്, ദേശിയ അവാർഡ് നേടിയ, കൊലവരി വീഡിയോയിലൂടെ മാത്രം കണ്ടിട്ടുള്ള ധനുഷ് എന്ന തമിഴ് നാട്ടുകാരൻ ബനാറസ് സ്ട്രീറ്റിലെ പണ്ഡിറ്റിന്റെ മകൻ ആയി വെള്ളിത്തിരയിൽ ജീവിക്കുന്നത് കണ്ടപ്പോൾ ആണ്.

ഒരു സിനിമാ നടന് വേണ്ട സൗന്ദര്യമോ ആകാരവടിവോ ഒന്നും തന്നെ ഇല്ലാതെ ഒരു നടൻ ആണ് ധനുഷ്. അഭിനയത്തിലൂടെ ആണ് അദ്ദേഹം തന്റെ പരിമിതികളെ എല്ലാം മറികടക്കുന്നത്. ധനുഷ് എന്ന നടനും തമിഴ് സിനിമാ ഇൻഡസ്ട്രയിൽ തന്റേതായ ഒരു ഇടം സ്വന്തമാക്കിയ വെട്രിമാരൻ എന്ന സംവിധായകനും ഒത്തു ചേർന്നപ്പോൾ എല്ലാം നമുക്ക് ലഭിച്ചത് എന്നും അഭിമാനത്തോടെ ചേർത്തുവെക്കാൻ പറ്റുന്ന സിനിമകൾ ആണ്. മൂന്ന് സിനിമകളിലൂടെ ഒൻപത് നാഷണൽ അവാർഡ് ആണ് ധനുഷ് വെട്രിമാരൻ കോംബോ വാരികൂട്ടിയത്. പൊല്ലാതവനിൽ തുടങ്ങി ആട് കളവും വിസാരണയും കഴിഞ്ഞു വട ചെന്നൈയിൽ എത്തി നിൽക്കുന്നു. ഇതിൽ ധനുഷ് നിർമ്മിച്ച വിസാരണ 2016ലെ ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി ആയിരുന്നു.

വട ചെന്നൈ

ധനുഷിന്റെ തന്നെ വണ്ടർബാർ ഫിലിംസും ലൈകാ പ്രൊഡക്ഷന്സും ചേർന്നു മൂന്നു ഭാഗങ്ങളായി റിലീസ് ചെയുന്ന ട്രിയോളജി വിഭാഗത്തിൽ പെടുന്ന വടചെന്നൈയുടെ ആദ്യ ഭാഗം ആണ് ഇപ്പോൾ റിലീസ് ആയിട്ടുള്ളത്. 2009 മുതൽ തമിഴ് സിനിമാലോകം കാത്തിരുന്ന പടം ആണ് വട ചെന്നൈ.

തമിഴ് നാട്ടിലെ വടക്കൻ ചെന്നൈ നഗരം ആണ് വട ചെന്നൈ. കടലോര ഗ്രാമമായ വട ചെന്നൈയിലെ പക്കാ ലോക്കൽ ഗുണ്ടകളുടെയും സാദാരണകാരുടെയും പച്ചയായ ജീവിതം ആണ് വടചെന്നൈ. പൊല്ലാതവനിലെ പോലെ നോൺ ലീനിയർ രീതിയിൽ ആണ് വട ചെന്നൈയിലും കഥ പറഞ്ഞിരിക്കുന്നത്. സംവിധായകൻ ആയ വെട്രിമാരന്റെ വോയിസ്‌ ഓവർലൂടെ ആണ് പടം തുടങ്ങുന്നത്. പടത്തിൽ ഉടനീളം സംവിധായകന്റെ നരറേഷനിലൂടെ ആണ് കഥ പറഞ്ഞിരിക്കുന്നത്.

വടചെന്നൈ തുടങ്ങുന്നത് തന്നെ ഒരു കൊലപാതകത്തിലൂടെ ആണ്. 1980 കാലഘട്ടത്തിൽ നിന്ന് തുടങ്ങി വിശ്വസ്തത, പക, ചതി, പ്രതികാരം എന്നിവ എത്ര പേരുടെ ജീവിതം മാറ്റിമറിക്കുന്നു എന്നത് പല ആളുകളിലൂടെ പല സംഭവങ്ങളിലൂടെ കാണിച്ചു തരുന്നു ആദ്യ ഭാഗത്ത്. കാരോം ബോർഡ്‌ കളിയിൽ ദേശിയ തലത്തിൽ മെഡൽ വാങ്ങി,അത് വഴി സ്പോർട്സ് കോട്ടയിൽ സർക്കാർ ജോലി നേടണം എന്ന് ആഗ്രഹിച്ചു നടക്കുന്ന അൻപ് എന്ന കഥാപാത്രത്തെ ആണ് ധനുഷ് അവതരിപികുനത്. ധനുഷിന്റെ നായികയായി തനി ലോക്കൽ തമിഴ് പെണ്ണായി ഐശ്വര്യ രാജേഷ് ആണ് അഭിനയിച്ചിരിക്കുന്നത്. സമുദ്രക്കനി, ഡാനിയേൽ ബാലാജി, കിഷോർ, ആൻഡ്രിയ, ആമിർ സുൽത്താൻ തുടങ്ങിയവർ ആണ് പ്രധാന അഭിനേതാക്കൾ.

Read Also  ജെല്ലിക്കെട്ട് പിടിവിട്ടോടുകയാണ്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട്

ഒന്നും തന്നെ മനസിലാക്കാൻ പറ്റാത്ത ഒരു കഥാഗതി ആണ് ആദ്യ പകുതിയിൽ. നോൺ ലീനിയർ കഥപറച്ചിലും കൂടെ 1980കളിലെ തനി ലോക്കൽ മദിരാശി സ്ലാങ്ങും. കുറെ സീനുകൾ വന്നു പോകുന്നത് ഒഴിച്ചാൽ കഥ എന്താണെന്നും കുറെ കഥാപാത്രങ്ങൾ എങ്ങനെ പരസ്പരം കണക്ട് ആകുന്നതും എന്നും അറിയാതെ, ഒരു ഗംഭിര ഇന്റർവെൽ പഞ്ചിൽ അവസാനിക്കുന്ന ആദ്യ പകുതി.. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുന്നേ കണ്ട ഓരോ സീനും വേഗത്തിൽ തന്നെ ഇഴചേർക്കുന്നുണ്ട്.

അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയം ആണ് വടചന്നൈയുടെ പ്രതേകത.. സമുദ്രക്കനി, ഡാനിയേൽ ബാലാജി, കിഷോർ, ആൻഡ്രിയ, നടനും പ്രൊഡ്യൂസറും ആയ ആമിർ സുൽത്താൻ തുടങ്ങി ചെറുതും വലുതുമായ വേഷങ്ങളിൽ വന്ന എല്ലാവരും തന്നെ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചരിക്കുന്നത്… ആദ്യ പകുതിയിലെ സൈലന്റ് കഥാപാത്രത്തിൽ നിന്ന് ഞെട്ടിക്കുന്ന ട്രാൻഫോർമേഷൻ ആണ് ആൻഡ്രിയ രണ്ടാംപകുതിയിൽ കാഴ്ചവെച്ചരിക്കുന്നത്.. പല സ്ഥലങ്ങളിലും കയ്യടി വാങ്ങാൻ ആൻഡ്രിയയുടെ ചന്ദ്ര എന്ന കഥാപാത്രത്തിന് സാധിക്കുന്നു.. ഇവരെയെല്ലാം ഒരു വശത്തു നിർത്തിയാലും അതിനെ എല്ലാം നിഷ്ഭ്രമം ആകുന്ന പ്രകടനം ആണ് രാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആമിർ സുൽത്താന്റെ അഭിനയം. അത്രേ മികച്ച രീതിയിൽ ആണ് ചെയിതിരിക്കുന്നത്. വിജയ് സേതുപതിക്ക് പറഞ്ഞു വെച്ചിരുന്ന വേഷം ആരുന്നു രാജന്റേതു എന്നാണ് അറിഞ്ഞത്. വിജയ് സേതുപതി ആയിരുന്നേൽ വേറെ ലെവലിൽ എത്തിയേനെ അത്രേ ഡെപ്ത് ആ കഥാപാത്രത്തിന് ഉണ്ട്.

സന്തോഷ്‌ നാരായണന്റെ ഇരുപത്തഞ്ചാമത്തെ സിനിമ ആണ് വട ചെന്നൈ. സിനിമയോട് ചേർന്ന് നിൽക്കുന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും പാട്ടുകളും സിനിമയെ ലാഗ് ഇല്ലാതെ എൻഗേജ്ഡ് ആയി നിലനിർത്താൻ സഹായിച്ചിട്ടുണ്ട്.

ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രത്തിന് ഉതുകുന തരത്തിൽ ഡാർക്ക്‌ മൂഡ് കളർ ടോൺ ആണ് ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്പ് ആയ എഡിറ്റിംഗ് ആണ് എടുത്തു പറയേണ്ടത്. ഇടയ്ക് ഇടയ്ക്കു ഒരു വൈറ്റ് സ്ക്രീൻ വന്നു പോകുന്നുണ്ട്. സെൻസർ ഇടപെടൽ ആണെന്ന് തോന്നുന്നു.

വട ചെന്നൈ ഏരിയ യിൽ നടക്കുന്ന ഒരു ഗ്യാങ്സ്റ്റർ പടം എന്ന നിലയ്ക്ക് ഇതിലും പച്ചയായി എടുക്കാൻ കഴിയില്ല.. ഇതിപോലെ raw ആയി എടുത്തില്ലേൽ അതിന്റെ ആത്മാവ് നഷ്ടപെടുകേം ചെയ്യും.. അതിനാൽ ഫാമിലി പ്രേക്ഷകർ പടത്തിനു കേറുമൊന്നു കണ്ടറിയണം. ഒരുപക്ഷെ ചിത്രത്തിന് A സർട്ടിഫിക്കറ്റ് കിട്ടിയത് ഫാമിലി പ്രേക്ഷകരെ തീയേറ്ററിൽ നിന്ന് മാറ്റി നിർത്തിയാലും,സെൻസർ ബോർഡിൻറെ നിർബന്ധിത കട്ട്‌ക്കൾക്കു ഉള്ളിലും താൻ പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം സംവിധായകൻ വെട്രിമാരൻ വളരെ വ്യക്തതമായി പറയുന്നു . എന്നതിനാൽ വട ചെന്നൈയുടെ രണ്ടും മൂന്നും ഭാഗങ്ങൾ പ്രേമികളെ സംബന്ധിച്ച് പ്രേതീക്ഷ നൽകുന്നത് ആണ്. Uncut ഡിറക്ടർസ് വേർഷൻ എന്നേലും കാലത്തു ഇറങ്ങിയാൽ, സിനിമയുടെ സത്ത ഉൾകൊണ്ട രംഗങ്ങൾ മുറിച്ചു മാറ്റാതെ അതെ പൊലിമയോടെ ആസ്വദിക്കാം. അങ്ങനെ വന്നാൽ ഇപ്പോൾ മുറിച്ചു മാറ്റപ്പെട്ട, തമിഴ്നാട് രാഷ്ട്രീയത്തിൽ വിവാദം ആയേക്കാവുന്ന രംഗങ്ങൾ കാണാൻ കഴിയും എന്നാണ് ഇൻഡസ്ട്രയുടെ പിന്നാമ്പുറ സംസാരം.. ജയലളിതയെ വണ്ടിയിൽ നിന്ന് തെള്ളി താഴെ ഇടുന്നതും, ഡിഎംകെ യെ പറ്റി കൃത്യമായി പറയുന്നത് mute ആക്കിയതും എല്ലാം ഒരു കട്ടും ഇല്ലാതെ കാണാൻ കഴിഞ്ഞേക്കും.

Read Also  ഷോപ് ലിഫ്റ്റേഴ്സ്: മുതലാളിത്ത ലോകത്തെ 'അദൃശ്യ മനുഷ്യര്‍'

ധനുഷിന് കാര്യമായി ഒന്നും ചെയാനില്ലെങ്കിലും, ധനുഷ് ചെയ്ത കഥാപാത്രത്തിന്റെ പൂർണത (അൻപ്ന്റെ ഉദയം) അടുത്ത ഭാഗത്തു ആണെന് പറഞ്ഞു കൊണ്ടാണ് പടം അവസാനിക്കുന്നത്.

വേർഡിക്ട് : തുടർഭാഗത്തിലെ സിനിമ പൂർണമാകൂ എന്ന് കരുതി സമീപിച്ചാൽ പൂർണ സംതൃപ്തി നൽകുന്ന സിനിമ ആണ് വടചെന്നൈ.

Spread the love

Leave a Reply