Monday, January 24

വിന്‍സന്‍റ് വാന്‍ഗോഗ് കൊല ചെയ്യപ്പെടുകയായിരുന്നു, അറ്റ് എറ്റേര്‍ണിറ്റി ഗേറ്റ്

വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച അറ്റ് എറ്റേര്‍ണിറ്റി ഗേറ്റ് എന്ന സിനിമയാണ് വാന്‍ഗോഗിന്‍റെ മരണത്തെപ്പറ്റി പുതിയ വെളിപ്പെടുത്തല്‍ നടത്തുന്നത്.

ജൂലിയന്‍ ഷ്നാബെല്‍

2018ലെ അമേരിക്കന്‍ നാടകീയസിനിമയാണ് അറ്റ് എറ്റേര്‍ണിറ്റി ഗേറ്റ്. വാന്‍ഗോഗിന്‍റെ അവസാന ദിവസങ്ങളാണ് സിനിമയിലെ പ്രതിപാദ്യം. ജൂലിയന്‍ ഷ്നാബെല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഷ്നാബല്ലും ലൂയീസ് കുഗെല്‍ബെര്‍ഗും ജീന്‍ ക്ലോദ് കാരയറും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. വില്ലെം ദാഫോ വാന്‍ഗോഗായി അഭിനയിക്കുന്ന സിനിമയില്‍ റുപെര്‍ട്ട് ഫ്രണ്ട്, ഓസ്കാര്‍ ഐസക്, മാഡ്സ് മൈക്കേല്‍സന്‍ മുതലായവരാണ് മറ്റ് അഭിനേതാക്കള്‍.

ജൂലിയന്‍ ഷ്നാബെലും വില്ലെം ദാഫോയും

പാരീസിന് വെളിയില്‍ ഓവേഴ്സ് സറോയിസ് ഗ്രാമത്തില്‍ പ്രാദേശികരായ ഒരു പറ്റം യുവാക്കളുടെ ആക്രമണത്തില്‍ വെടിയേറ്റാണ് വാന്‍ഗോഗ് മരിച്ചതെന്നാണ് ചിത്രം വെളിവാക്കുന്നത്. 1890ല്‍ തന്‍റെ അവസാനകാലം അിടെയായിരുന്നു വാന്‍ഗോഗ് ചെലവഴിച്ചത്. വാന്‍ഗോഗ് സ്വയം വെടിവെച്ചു മരിച്ചുവെന്ന ഇതുവരെയുള്ള ധാരണയെയാണ് ചിത്രം മാറ്റി മറിക്കുന്നത്.

 

Spread the love