Saturday, January 29

ശ്രീജിത്ത് കൊലക്കേസിൽ എസ്പി എ.വി. ജോർജിനെ പ്രതിയാക്കില്ല

വരാപ്പുഴ ശ്രീജിത്തിനെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ കേസിൽ ആലുവ മുൻ റൂറൽ എസ്പി എവി ജോർജിനെ പ്രതിയാക്കില്ല. ക്രിമിനൽ കുറ്റ കൃത്യം നടത്തിയതിന് തെളിവില്ലെന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നാണ് തീരുമാനം.

എസ്പി എവി ജോർജിന്റെ നിർദ്ദേശ പ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് നേരത്തെ കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. അതേസമയം എവി ജോർജിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള പ്രതികരിച്ചു.

Spread the love
Read Also  കസ്റ്റഡി മരണം: സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ

Leave a Reply