Thursday, January 20

എ.വി. ജോർജിനെ ന്യായികരിച്ച് സർക്കാർ; ഇതെന്താ വെള്ളരിക്കാപട്ടണമാണോ എന്ന് ഹൈക്കോടതി

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലയുമായി ബന്ധപ്പെട്ട് മുൻ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനെതിരെ ഹൈക്കോടതി. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍.ടി.എഫ്) കസ്റ്റഡിയിലെടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ആര്‍.ടി.എഫ്ന് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ കഴിയുമോ എന്നും ആരുടെയും നിര്‍ദ്ദേശമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആര്‍.ടി.എഫ് പ്രവര്‍ത്തിക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നും കോടതി ആരാഞ്ഞു.

എന്നാൽ എ.വി. ജോര്‍ജിനെതിരെ കേസില്‍ തെളിവിന്റെ കണികപോലും ഇല്ലെന്നാണ് സർക്കാർ വാദം.ആരെയും കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും പോലീസ് സംഘത്തെ സ്ഥലത്തേക്ക് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

എ.വി ജോര്‍ജിനെ കേസില്‍ പ്രതിചേര്‍ക്കാനാകില്ലെന്നും അദ്ദേഹത്തെ സംരക്ഷിക്കേണ്ടകാര്യം സര്‍ക്കാരിനില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ആര്‍.ടി.എഫ് രൂപവത്കരണവുമായി ബന്ധപ്പെട്ട് എ.വി. ജോര്‍ജിനെതിരെ അച്ചടക്ക നടപടി തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Spread the love
Read Also  പോലീസായാൽ എന്തും ആകാമെന്ന് കരുതേണ്ട ; രൂക്ഷവിമർശനവുമായി മന്ത്രി ജി സുധാകരൻ

Leave a Reply