Wednesday, December 1

‘വാരിയംകുന്നത്ത്’ കൂടുതൽ വിവരങ്ങളുമായി ‘സുൽത്താൻ…..’

 

1921 ലെ മലബാർ കലാപ ത്തിന് നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെക്കുറിച്ചുള്ള അപൂർവ ഫോട്ടോകളും വിശദാംശങ്ങളും പുറത്ത് വന്നിരിക്കുന്നു. അദ്ദേഹത്തെപ്പറ്റി ഗവേഷണം നടത്തുന്ന രമീസ് മുഹമ്മദ് ഓ യാണ് , ഹാജിയെക്കുറിച്ച് കൂടുതൽ ധാരണ നൽകുന്ന ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്.

“മാപ്പിളമാരുടെ പോരാട്ടം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്നും, അതിനുകാരണം ഇത് പല കാര്യങ്ങളിലും സമാനതകളില്ലാത്ത പ്രസ്ഥാനമായിരുന്നുവെന്നുമാണ് റമീസ് പറയുന്നത്. ജോലിയുടെ ഭാഗമായി താൻ ഇംഗ്ലണ്ടിലായിരുന്നപ്പോൾ ബ്രിട്ടീഷ് പ്രസിദ്ധീകരണത്തിൽ ഹാജിയെക്കുറിച്ചും മലബാറിൽ അദ്ദേഹം സ്ഥാപിച്ച സമാന്തര സർക്കാരിനെക്കുറിച്ചും വായിച്ചതായും അദ്ദേഹം പറയുന്നു. 10 വർഷം മുമ്പായിരുന്നു അത്. , അതിശേഷം തിരൂരിലെ ജന്മസ്ഥലത്ത് തിരിച്ചെത്തിയ ശേഷം ഈ വിഷയം ആഴത്തിൽ പരിശോധിക്കാൻ തീരുമാനിച്ചതായും. പിന്നീട്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ സഹായത്തോടെ ഞങ്ങൾ ഒരു ഗവേഷണ സംഘം രൂപീകരിച്ചുവെന്നും റമീസ് പറയുന്നു.

ഒരു ഫ്രഞ്ച് പ്രസിദ്ധീകരണത്തിൽ നിന്നു പോലും ഹാജിയുടെ ഫോട്ടോ അവർക്ക് ലഭിച്ചുവെന്നും മറ്റൊരു പുസ്തകത്തിലും അത് കണ്ടിട്ടില്ലെന്നും, ഹാജി അമേരിക്കയിലെ ജനങ്ങൾക്ക് എഴുതിയ ഒരു കത്തും ലഭിച്ചിട്ടുള്ളതായും ഗവേഷണ സംഘം പറയുന്നു.

ഒരു ഇന്ത്യൻ പത്രത്തിൽ അദ്ദേഹം എഴുതിയ കത്ത് ഇപ്പോൾ തന്നെ പ്രസിദ്ധമാണ്, വാരിയംകുന്നൻ ഒരു അമേരിക്കൻ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച യുഎസിലെ ഒരു എൻ‌ജി‌ഒയ്ക്ക് എഴുതിയ കത്തും ലദ്യമായിട്ടുണ്ട്. ഏറെ അത്ഭുതപ്പെടുത്തിയത്, ഒരു അമേരിക്കൻ പത്രത്തിന്റെ ഫ്രഞ്ച് പതിപ്പിൽ പ്രസിദ്ധീകരിച്ച കലാപത്തെക്കുറിച്ചുള്ള ഒരു പരമ്പര ഞങ്ങൾ കണ്ടുവെന്നതാണ്.

ഈ പരമ്പര ബ്രിട്ടീഷ് വീക്ഷണകോണിൽ നിന്നാണ് എഴുതിയതെങ്കിലും, ശക്തമായ ബ്രിട്ടീഷ് സർക്കാരിന് ഹാജി ഗുരുതരമായ വെല്ലുവിളി ഉയർത്തിയെന്ന് ലേഖനങ്ങൾ വ്യക്തമായി കാണിക്കുന്നുവെന്നും, റമീസ് പറയുന്നു..

വിമത നേതാവിന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ ചെയ്യാനായിരുന്നു പ്രാരംഭ ശ്രമം എന്ന് , ഗവേഷകർ പറയുന്നു.. പൃഥ്വിരാജ്-ആഷിക് അബു ജോഡി ഏറ്റെടുത്ത ചലച്ചിത്ര പദ്ധതിയുടെ തിരക്കഥ രമീസ് എഴുതിയിരുന്നു എന്നാൽ അവർ പിൻവലിച്ചതിനുശേഷം, മറ്റൊരു കമ്പനി പ്രൊജക്ട് ഏറ്റെടുത്തതായും അത് വിശാലമായ ക്യാൻവാസിൽ മുന്നോട്ട് പോകുന്നുവെന്നും. ഹാജിയുടെത് പോലെ പ്രചരിക്കുന്ന പല ഫോട്ടോകളും യഥാർത്ഥമല്ലെന്ന് റമീസ് കൂട്ടിച്ചേർത്തു..

1922 ൽ അച്ചടിച്ച ഒരു ഫ്രഞ്ച് പ്രസിദ്ധീകരണത്തിൽ നിന്നാണ് ഞങ്ങൾക്ക് യഥാർത്ഥ ഫോട്ടോ ലഭിച്ചത്. വാര്യംകുന്നന്റെ വരാനിരിക്കുന്ന ജീവചരിത്രത്തിന്റെ കവർ പേജായിരിക്കും ആ പ്രത്യേക ഫോട്ടോയെന്നും അദ്ദേഹം പറഞ്ഞു. ടു ഹോൺ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന പുസ്തകം ഹാജിയുടെ ചെറുമകൾ ഒക്ടോബർ 29 ന് മലപ്പുറത്ത് പ്രകാശനം ചെയ്യും.

Spread the love
Read Also  ഗീതകം- എന്റെ പ്രിയനേ ഞാൻ മരിക്കുമ്പോൾ ,ക്രിസ്റ്റിന ജോർജിന റോസ്സറ്റി