Wednesday, June 23

വയൽക്കിളികൾ സമരത്തിൽ നിന്ന് പിന്മാറിയെന്ന പ്രചാരണത്തിന് പിന്നിൽ സിപിഐഎം: സുരേഷ് കീഴാറ്റൂർ

കീഴാറ്റൂർ ബൈപ്പാസ് സമരത്തിനെതിരെ വയൽക്കിളികൾ നടത്തിവന്ന ഐതിഹാസിക സമരത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നും വാർത്തയ്ക്ക് പിന്നിൽ സിപിഐഎം ആണെന്നും വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ഇനി സമരം ചെയ്തിട്ട് കാര്യമില്ലെന്നും അവിടെ പോയി വെറുതെ നിലവിളിക്കാൻ മാത്രമാണ് സാധിക്കൂ എന്നും അദ്ദേഹം പ്രതിപക്ഷം ഡോട്ട് ഇന്നിനോട് പറഞ്ഞു. സമരത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത പൂർണ്ണമായും കെട്ടി ചമച്ച് ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നും അദ്ദേഹം പ്രതികരിച്ചു. 

“കൃഷിക്കാരൻ കൃഷി ഭൂമി വിട്ടുകൊടുത്തുവെന്നാണ് ഇന്നലത്തെ വാർത്ത ഹൈലൈറ്റ് ചെയ്യുന്നത്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. സർവേ പ്രവർത്തനം പൂർത്തികരിക്കാൻ വന്ന ഉദ്യോഗസ്ഥരെ 49-ഓളം വരുന്ന കൃഷിക്കാരും ബഹുജനങ്ങളും തടഞ്ഞിരുന്നു. എന്നാൽ മുഴുവൻ കൃഷിക്കാരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ വെച്ചാണ് സർവേ നടപടി പൂർത്തിയാക്കിയത്. തികച്ചും ബലം പ്രയോഗിച്ച് കൃഷിക്കാരനെ തടവിൽ പാർപ്പിച്ചുകൊണ്ടാണ് കൃഷിഭൂമി സർക്കാർ ഏറ്റെടുത്തത്. പിന്നെ എങ്ങനെയാണ് കർഷകർ ഭൂമി വിട്ടുകൊടുത്തു എന്ന് പറയുന്നത്?” സുരേഷ് കീഴാറ്റൂർ

വാർത്ത ഇപ്പോൾ വരുന്നതിനുള്ള കാരണം വയൽക്കിളികൾ സ്വതന്ത്രമായി ഭൂമി വിട്ടുകൊടുത്തവരാണെന്നും അതിൽ കൃഷിക്കാർക്ക് എതിർപ്പില്ലെന്നും വരുത്തി തീർക്കുന്നതിനുള്ള ശ്രമം മാത്രമാണ് ഇതെന്നും ഭൂമി വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്നും ഭൂമി ഏറ്റെടുത്തു എന്ന് കാണിച്ച് കൃഷിക്കാരുടെ അറിവും സമ്മതവും ഇല്ലാതെ നോട്ടീസ് അയച്ചതാണ് കേന്ദ്ര സർക്കാർ. പിന്നെ ഭൂമി വിട്ടുകൊടുത്തു എന്ന് പറയുന്നതിൽ കാര്യമില്ലെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അധീനതയിലാണിപ്പോൾ ആ ഭൂമി. കൃഷിക്കാരന് വേണമെങ്കിൽ നഷ്ടപരിഹാരം വാങ്ങിക്കാൻ പോകാം എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. ബിഒടി റോഡിനെതിരെ സമരം ചെയ്ത കൃഷിക്കാരെ അവഗണിച്ച് ഇത്തരം ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതെ ഇരിക്കാൻ കളിക്കുന്ന രാഷ്ട്രീയക്കളിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി സർക്കാർ ഏറ്റെടുക്കുന്നത് വരെയാണ് നമ്മൾ സമരവുമായി മുന്നോട്ട് പോയത്. എന്നാൽ കേന്ദ്ര സർക്കാർ ഏറ്റെടുത്ത വസ്തുവിന്റെ മുന്നിൽ പോയി നിന്ന് നിലവിളിച്ചിട്ട് എന്ത് കാര്യമാണെന്നും സുരേഷ് കീഴാറ്റൂർ ചോദിച്ചു. തണ്ണീർ തടം നികത്തുന്നതിനെതിരെയും നെൽവയൽ നികത്തുന്നതിനെതിരെയും കൂടുതൽ പ്രചരണങ്ങൾ നടത്താം എന്നത് മാത്രമാണ് ഇനി ഇതിൽ പറ്റുകയുള്ളുവെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.

Spread the love
Read Also  ഭർത്താവ് ബിനോയ് കോടിയേരി തന്നെ; തെളിവായി പാസ്പോർട്ട് രേഖകൾ

Leave a Reply