Monday, January 17

പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ് ഡൽഹിയിലെത്തി കേന്ദ്ര വനിതാ കമ്മീഷന് മുന്നിൽ ഹാജരാകണം

പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജിനെതീരെ കേന്ദ്ര വനിതാ കമ്മീഷൻ. ഈ മാസം 20ന് രാവിലെ 11.30ന് ഡൽഹിയിൽ വനിതാ കമ്മീഷന്റെ ഓഫീസിലെത്തണമെന്നാണ് കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പിസി ജോർജ്ജ് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. അവർ വേശ്യാ സ്ത്രീ ആണെന്ന തരത്തിൽ പിസി ജോർജ്ജിന്റെ പരാമർശം ദേശീയ മാധ്യമങ്ങളിൽ വന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് രേഖ ശർമ്മ നടപടികളുമായി മുന്നോട്ട് നീങ്ങിയത്. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്ത് കൊണ്ടാണന്നും പിസി ചോദിച്ചിരുന്നു.

അതേസമയം പിസി ജോർജ്ജിനെതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം വൻ പ്രതിഷേധങ്ങൾ ഉയരുകയാണ്. വായ മൂടെടാ പിസി എന്നതരത്തിൽ പിസി ജോർജ്ജിന്റെ വായിൽ ഒട്ടിക്കാൻ സ്റ്റിക്കർ അയച്ചുള്ള ക്യാമ്പയിൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

Inviting all of you to the #VaayaMoodalCampaign. #VaayaMoodedaPCIt is impossible to sit back and watch this Potty…

Aysha Markerouse ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಸೆಪ್ಟೆಂಬರ್ 10, 2018

ഒരു കിലോ ടേപ്പ് അയക്കൂ. ;)Inviting all of you to the #VaayaMoodedaPC Campaign. It is impossible to sit back and watch…

Veena JS ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಸೆಪ್ಟೆಂಬರ್ 10, 2018

ആ കക്കൂസു വായയുടെ ദുർഗന്ധം അല്പമെങ്കിലും ശമിപ്പിക്കാൻ ഇതിനായെങ്കിൽ എനിക്ക് സന്തോഷമായി.പിന്നെ വായയും നാക്കും വാക്കും…

Akshara Abhilash ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಸೆಪ್ಟೆಂಬರ್ 10, 2018

Spread the love
Read Also  കന്യാസ്ത്രീയുടെ പരാതി വ്യാജം; രാത്രി രണ്ട് മണിവരെ അന്വേഷണ ഉദ്യോഗസ്ഥർ മഠത്തിൽ: മിഷനറീസ് ഓഫ് ജീസസ്