കേരളത്തിൽ ആദ്യമായാവും ഇങ്ങനെയൊരു പുസ്തകം പ്രകാശനം ചെയ്യുന്നത്. ഒരു ഫ്ലാഷ് മോബ് പോലെ. ഒരു നിമിഷം അവിടെ കൂടിയവരുടെ കൈയിലുണ്ടായിരുന്ന പുസ്തകം ഒരുമിച്ചുയർത്തി സന്തോഷത്തോടെ പുറംലോകത്തേക്കു കാട്ടിക്കൊടുക്കുന്ന ദൃശ്യം. എൺപതുകളിലെ ജീവിതത്തിന്റെ വീര്യം കലർന്ന വീഞ്ഞ് ( വീഞ്ഞ് : ദ സ്പിരിറ്റ് ഓഫ് എയ്റ്റീസ്) എന്ന പുസ്തകമാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വ്യത്യസ്തമായ ചടങ്ങിലുടെ പ്രകാശിതമായത്.


ഒരു പക്ഷെ സി ടി തങ്കച്ചൻ അല്ലാതെ ആരുടെയും പുസ്തകം ഇത്തരത്തിൽ പ്രകാശനം നടത്താൻ ഒരു പുസ്തക പ്രകാശകനും തുനിയുമെന്നു തോന്നുന്നില്ല. കാരണം അത്തരം ഒരു ജീവിതമാണ് തങ്കച്ചന്റെത്. 

കഥാകൃത്ത് ജോർജ് ജോസഫ് കെ തങ്കച്ചന്റെ പുസ്തകമായ വീഞ്ഞിന്റെ അവതാരികയിൽ ഇത് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ദാരിദ്ര്യത്തിന്റെ തൊട്ടിലിൽ ചാഞ്ചാടി ജീവിച്ചു സുഖമായുറങ്ങിയ രണ്ടുപേർ എന്നാണ് തങ്കച്ചനുമൊത്തുള്ള ബാല്യകാല ജീവിതത്തെ അദ്ദേഹം സ്മരിക്കുന്നത്. ദാരിദ്ര്യത്തെ ജീവിതമാക്കി സുഖിച്ചു ജീവിക്കുക എന്നൊക്കെ പറയുമ്പോൾ അതിനപ്പുറം എന്ത് പറയാൻ. എന്തൊക്കെ നടക്കുമോ നടക്കാതെയിരിക്കുമോ അവതമ്മിലുള്ള വ്യത്യാസമാണ് ഒരാളുടെ നിശ്ചയദാർഢ്യം തങ്കച്ചൻ നിൽക്കുന്നത്. നിലപാടുതറകളുടെ പാടിപ്പതിഞ്ഞ മണ്ണിലല്ല മറിച്ച് വ്യക്തമായി സ്വയം സൃഷ്ടിച്ചെടുത്ത ബോധ്യങ്ങളിലാണ്.

ഈ ബോധ്യങ്ങൾ തന്നെയാണ് തങ്കച്ചൻ എന്ന വ്യക്തിയെ സൗഹൃദങ്ങൾക്കിടയിൽ ഏറെ സ്വീകാര്യനാക്കുന്നതെന്നും വേണം കരുതാൻ. വീഞ്ഞ് പങ്കു വയ്ക്കുന്നതും ഈ സൗഹൃദത്തിന്റെ തീവ്രത തന്നെയാണ്. അതിൽ മാറി മാറി വരുന്ന മുഖങ്ങൾ മലയാളത്തിന്റെ കലാ മേഖലകളിൽ തെളിഞ്ഞു കണ്ടവയുമാണ്. പക്ഷെ മറ്റൊരു ആത്മകഥാപരമായ കുറിപ്പിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. ഈ സൗഹൃദത്തിനിടയിലെ സുതാര്യതയാണ്. ഒരുമിച്ച് കള്ളടിയ്കുകയും യാത്രചെയ്യുകയും ചെയ്യുന്നവർ. മരണത്തിലേക്കുള്ള അനിവാര്യമായ യാത്രയ്ക്ക് മുൻപ് സൗഹൃദം പുതുക്കിയവർ. ധിഷണകൊണ്ട് പരമ്പരാഗത സമൂഹത്തിൽ മുറിപ്പാടുണ്ടാക്കിയവർ, എല്ലാവരും ഒരു മലയാള വായനക്കാരന് സുപരിചതരാണ്. പക്ഷേ തങ്കച്ചന്റെ വീഞ്ഞിൽ ഈ സുപരിചിതത്വമല്ല നിഴലിക്കുന്നത് അത്പൊതു സമൂഹത്തിൽ നിന്നും ഒന്ന് മാറിനിൽക്കുമ്പോൾ അവരെന്തോ അതായിരിക്കും. അടച്ചിടപ്പെട്ട ഒറ്റമുറി വീട്ടിലെ കാണ്ണാടിയ്ക്കു മുൻപിൽ കിട്ടുന്ന അഹം ബോധം  അതാണ് തങ്കച്ചന്റെ മുന്പിലെത്തിയ ഈ സൗഹൃദ പുരുഷാരം. നല്ല സുഹൃത്തിന്റെ ഓർമ്മകുറിപ്പുകൾക്കു മറ്റെന്തു പേരിടാൻ. വീഞ്ഞിൽ എല്ലാം ചേരും വെള്ളം ഒഴികെ എന്ന് അവതാരികയിൽ സൂചിപ്പിക്കും പോലെയാണ് ഈ കൂട്ടുചേരൽ കഥകളും.

ഇന്നു സാഹിത്യലോകത്ത് ചിരപ്രതിഷ്ട നേടിയവരും ആ നിരയിലേയ്ക്ക് ഉയരുന്നവരുമായ മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും അവസാന അത്താണിയായിരുന്നു തങ്കച്ചൻ പണിയെടുത്ത കൊച്ചിയിലെ ഫാൽക്കൻ ലോഡ്ജ്. എൺപതുകളിലെ ഏത് അർദ്ധരാത്രിയിലും ആർക്കും കടന്നുചെന്ന്  സൗജന്യമായി മാനേജരുടെ മുറിയിൽ കയറിക്കിടക്കാവുന്ന ഒരു താവളമായിരുന്നു അത്.  ആ ലോഡ്ജിൽ തങ്കച്ചൻ്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുള്ളവരുടെ വലിയൊരു നിര  ഇടയ്ക്കിടെ ഇക്കാര്യം സ്മരിക്കാറുണ്ട്. അതിൻ്റെ തുടർച്ചയാണു ഈ പുസ്തകവും കൂട്ടായ്മയും എന്നു വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല.

Read Also  സി. എൻ കരുണാകരൻ കൃഷ്ണഭക്തനായ കമ്മ്യൂണിസ്റ്റ് ; സി.ടി.തങ്കച്ചൻ

 

 

സി ടി തങ്കച്ചൻ എഴുതിയ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ പ്രതിപക്ഷം.ഇൻ നും വീഞ്ഞിന്റെ സൗഹൃദ മധുരം ഇത്തിരി കിട്ടുന്നുണ്ട്. ഞങ്ങൾ സഹയാത്ര എന്ന പേരിൽ പ്രസിദ്ധീകരിച്ച സി ടി തങ്കച്ചന്റെ ഓർമ്മകുറിപ്പുകളാണ് ഈ പുസ്തകത്തിൽ അധികവും. കുറഞ്ഞനാളുകൾ കൊണ്ട് മലയാളത്തിലേക്ക് കൂട്ടുകൂടലിന്റെ വീഞ്ഞ് നൽകാൻ സാധിച്ചതിൽ ഞങ്ങൾക്കും സന്തോഷമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here