Thursday, January 20

ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്തി റയിൽവേ; ഒക്ടോബര്‍ രണ്ട് സസ്യാഹാരദിനം

എന്ത് ഭക്ഷണം കഴിക്കണം എന്ന പൗരന്റെ സ്വാതന്ത്ര്യത്തിൽ ഇടപെട്ട് ഇന്ത്യൻ റയിൽവേ. ഒക്ടോബർ രണ്ട് ഗാന്ധിജയന്തിദിനത്തിൽ തീവണ്ടികളിലും സ്റ്റേഷനുകളിലും റെയിൽവേ സ്ഥാപനങ്ങളിലും സസ്യാഹാരം മാത്രം വിളമ്പാൻ റയിൽവേ മന്ത്രാലയം തീരുമാനിച്ചു. മൂന്ന് വർഷത്തേക്കാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്. 2018, 2019, 2020 എന്നിങ്ങനെ മൂന്ന് വർഷത്തെ ഗാന്ധി ജയന്തി ദിനത്തിൽ സസ്യാഹാരം വിളമ്പാനാണ് കഴിഞ്ഞ മെയ്മാസം സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ പറയുന്നത്. ഗാന്ധിയുടെ 150മാത് ജന്മ വാർഷികത്തോട് അനുബന്ധിച്ചന് ഇത്തരമൊരു നടപടി എന്നാണ് റയിൽ മന്ത്രാലയം നൽകുന്ന വിശദീകരണം. എന്നാൽ പൗരന്റെ ഭക്ഷണ സ്വാതന്ത്ര്യത്തെ അതിന്റെ തിരഞ്ഞെടുപ്പിൻമേലുള്ള കൈകടത്തലാണ് റയിൽവേയുടെ നടപടി എന്നാണ് ആക്ഷേപം ഉയരുന്നത്.

മാംസാഹാരം മാത്രം വിളമ്പുന്ന ഒട്ടേറെ സ്റ്റാളുകൾ പല റയിൽവേ സ്റ്റേഷനുകളിലുമുണ്ട്. ഇത്തരം സ്റ്റാളുകൾ അടച്ചിടേണ്ട അവസ്ഥയും ഇത് മൂലം ഉണ്ടാകുമെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. ഇതോടെ ഒക്ടോബർ രണ്ട് രാഷ്ട്രീയ സ്വച്ഛ്താ ദിവസം എന്നതിന് പുറമെ സസ്യാഹര ദിവസവുമായി ആചരിക്കാനുള്ള തീരുമാനമായി.

എന്നാൽ ഇത്തരത്തിൽ ഒരു ആശയം പ്രചരിപ്പിക്കുന്നതിന് പകരം ജനങ്ങളെകൊണ്ട് നിർബന്ധിച്ച് സസ്യാഹാരം കഴിപ്പിക്കുന്ന നടപടി എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക എന്നതാണ് പൊതു സമൂഹം ഉയർത്തുന്ന ചോദ്യം. ബിജെപി സർക്കാർ അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഭക്ഷണ നിയന്ത്രണങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ഇനി അങ്ങോടു പ്രതീക്ഷിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷണ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നത്.

Spread the love

Leave a Reply