Wednesday, August 5

ഇപ്പൊ ശരിയാക്കിത്തരാം, ഇനി സാലിഹ് ശരിയാക്കിക്കൊള്ളും

ഇപ്പൊ ശരിയാക്കിത്തരാം ഇനി സാലിഹ് ശരിയാക്കിക്കൊള്ളും
വെള്ളാനകളുടെ നാട് എന്ന സിനിമ പേര് മറന്നാലും കുതിരവട്ടം പപ്പുവിന്റെ ഇപ്പം ശരിയാക്കിത്തരാം എന്ന പ്രയോഗം മറക്കില്ല. ഒടുവിൽ ശരിയാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പി ഡബ്ള്യു ഡി എഞ്ചിനീയറുടെ മതിലിടിച്ച് പൊളിക്കുകയും ചെയ്ത ആ റോഡ് റോളർ മുപ്പത്തിരണ്ട് വർഷമായി കോഴിക്കോട് ശരിയാക്കാൻ പറ്റാതെ കിടക്കുകയായിരുന്നു.

ഇപ്പോൾ ‘മഹാനടന്’ ശാപമോക്ഷമായി സംഗതി ലേലം ചെയ്തു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള വാഹനമായിരുന്നതുകൊണ്ടു പലരും മതിപ്പു വിലയിൽ കവിഞ്ഞുള്ള വിലയാണ് ഇട്ടതെങ്കിലും ഒടുവിൽ തിരുവണ്ണൂർ സ്വദേശിയായ സാലിഹ് വാഹനം സ്വന്തമാക്കി. ഇനി സാലിഹ് ശരിയാക്കട്ടെ.

മതിപ്പു വിലയിൽ നിന്നും 20000 രൂപയോളം അധികം നൽകിയാണ്  സി പവിത്രൻ നായർ എന്ന കോണ്ട്രക്ടറുടെ ജീവിതം കുളമാക്കിയ റോഡ് റോളർ സാലിഹ് സ്വന്തമാക്കിയത്.

Spread the love
Read Also  മോഹൻ ലാലിനെതിരായ ആനക്കൊമ്പ് കേസ് വൈകിപ്പിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി