Monday, January 24

2004 ൽ കൊല്ലപ്പെട്ട വീരപ്പൻ രാജ്‌കുമാർ കേസിൽ കുറ്റവാളിയല്ലെന്ന് കോടതി

കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കോടതി കുറ്റവിമുക്തമാക്കി. സംഭവം നടന്ന് 18 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. വീരപ്പൻ കൊല്ലപ്പെട്ടിട്ട് 14 വർഷങ്ങൾക്ക് ശേഷവും. കേസിൽ ആരോപണവിധേയാരായിരുന്ന ഒൻപത് പേരെയും കോടതി വെറുതെ വിട്ടു.

പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി പറഞ്ഞു. ആരോപണവിധേയനാരായവരും വീരപ്പനും തമ്മിലുള്ള ബന്ധം പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ലെന്നും കോടതി പറഞ്ഞു. മാത്രവുമല്ല വിചാരണയ്ക്കിടെ കോടതിയില്‍ ഹാജാരാവാന്‍ രാജകുമാറിന്റെ കുടുംബം തയ്യാറായിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാണിച്ചു.

2000 ജൂലൈ 30നാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. തലവടിയിലെ ധോട ഗജനൂര്‍ ഗ്രാമത്തിലെ ഫാം ഹൗസില്‍ കുടുംബത്തോടൊപ്പം കഴിയവേയാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടു പോവുകയും തുടർന്ന് 108 ദിവസങ്ങൾക്ക് ശേഷം നവംബര്‍ 15ന് മാത്രമാണ് രാജ്‌കുമാർ മോചിതാനവുന്നത്. 2004ൽ ഏറ്റുമുട്ടലിൽ ആണ് വീരപ്പൻ കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ ഭാഷ്യം.

ഇൻഡേൻ ജുഡീഷ്യറിയുടെ മെല്ലെപ്പോക്കാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. 2004ൽ വീരപ്പൻ കൊല്ലപ്പെട്ടിട്ടും, 2006ൽ രാജ്‌കുമാറും മരിച്ചെങ്കിലും കേസിന്റെ വിധി വാങ്ങുന്നത് പിന്നീട് ഇത്രയും കൊല്ലങ്ങൾക്ക് ശേഷമാണ്

കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കോടതി കുറ്റവിമുക്തമാക്കി. സംഭവം നടന്ന് 18 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. വീരപ്പൻ കൊല്ലപ്പെട്ടിട്ട് 14 വർഷങ്ങൾക്ക് ശേഷവും. കേസിൽ ആരോപണവിധേയാരായിരുന്ന ഒൻപത് പേരെയും കോടതി വെറുതെ വിട്ടു.

പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി പറഞ്ഞു. ആരോപണവിധേയനാരായവരും വീരപ്പനും തമ്മിലുള്ള ബന്ധം പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ലെന്നും കോടതി പറഞ്ഞു. മാത്രവുമല്ല വിചാരണയ്ക്കിടെ കോടതിയില്‍ ഹാജാരാവാന്‍ രാജകുമാറിന്റെ കുടുംബം തയ്യാറായിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാണിച്ചു.

2000 ജൂലൈ 30നാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. തലവടിയിലെ ധോട ഗജനൂര്‍ ഗ്രാമത്തിലെ ഫാം ഹൗസില്‍ കുടുംബത്തോടൊപ്പം കഴിയവേയാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടു പോവുകയും തുടർന്ന് 108 ദിവസങ്ങൾക്ക് ശേഷം നവംബര്‍ 15ന് മാത്രമാണ് രാജ്‌കുമാർ മോചിതാനവുന്നത്. 2004ൽ ഏറ്റുമുട്ടലിൽ ആണ് വീരപ്പൻ കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ ഭാഷ്യം.

ഇൻഡേൻ ജുഡീഷ്യറിയുടെ മെല്ലെപ്പോക്കാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. 2004ൽ വീരപ്പൻ കൊല്ലപ്പെട്ടിട്ടും, 2006ൽ രാജ്‌കുമാറും മരിച്ചെങ്കിലും കേസിന്റെ വിധി വാങ്ങുന്നത് പിന്നീട് ഇത്രയും കൊല്ലങ്ങൾക്ക് ശേഷമാണ്. കേസുകൾ കോടതിയിൽ തീർപ്പാക്കാൻ എടുക്കുന്ന കാലതാമസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വീരപ്പൻ രാജകുമാർ കേസ്.

Spread the love
Read Also  കോടതി വിധിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

Leave a Reply