Friday, January 21

തന്നെ ആരും അഭിനന്ദിക്കുന്നില്ലെന്ന് വിജയ് മല്യ; പ്രധാനമന്ത്രിക്ക് തുറന്ന കത്ത്

രാജ്യത്തെ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപയിലധികം തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ മദ്യ വ്യവസായി വിജയ്മല്യ തുറന്ന കത്തുമായി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കാണ് തുറന്ന കത്തയച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ മദ്യ കമ്പനിയടക്കം നിരവധി സ്ഥാനപനങ്ങൾ തുടങ്ങി. അതിലൂടെ കോടികൾ രാജ്യത്തിന്​ നികുതിയായി അടച്ചു. രാജ്യ വ്യാപകമായി 100 ഒാളം ഫാക്​ടറികളിലായി ആയിരങ്ങൾക്ക് താൻ​ ജോലി നൽകി. എന്നാൽ ഇതൊന്നും ആരും മനസ്സിലാക്കുന്നില്ലെന്നും തന്നെ അഭിനന്ദിക്കാനോ ജനങ്ങളുടെ മുന്നിൽ കൊണ്ട് വരാനോ മാധ്യമങ്ങൾ ശ്രമിച്ചില്ലെന്നും വിജയ് മല്യ കുറ്റപ്പെടുത്തുന്നു.

പൊതുമേഖലാ ബാങ്കുകളുടെ വായ്​പ തിരിച്ചടക്കാനുള്ള എല്ലാ ശ്രമങ്ങളും താൻ നടത്തുന്നുണ്ട്​. എന്നാൽ രാഷ്​ട്രീയ ഇടപെടലുണ്ടാകുമ്പോൾ തനിക്ക്​ ​യാതൊന്നും ചെയ്യാനാവില്ലെന്നും മല്യ തുറന്ന കത്തിൽ വ്യക്തമാക്കുന്നു.

2016 ഏപ്രിൽ 15ന്​ പ്രധാനമന്ത്രിക്കും ധനമ​ന്ത്രിക്കും കത്തെഴുതിയിരുന്നു. എന്നാൽ ഇരുവരിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. അതിനാലാണ്​ ഒരു തുറന്ന കത്ത് എഴുതുന്നതെന്നും മല്യ പറഞ്ഞു.

Spread the love
Read Also  വായ്‌പ്പ എടുത്ത് മുങ്ങിയ വിജയ് മല്യയെ തിരികെ ഇന്ത്യയിൽ എത്തിക്കാൻ യു. കെ. കോടതിയുടെ അനുമതി

Leave a Reply