32 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുടെ പുറത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം സ്വദേശി സിസിലിയുടെ വീട് സർഫാസി നിയമപ്രാകാരം ജപ്തി ചെയ്തു. സിസിലിയുടെ ഭർത്താവിന് കാഴ്ച്ച പരിമിതി ഉള്ളയാളാണ്. മകളാവട്ടെ പൂർണ്ണ ഗർഭിണിയും. ഇതെല്ലാം അവഗണിച്ചാണ് ബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചത്.  സ്പോൺസർ ചതിച്ചതിനെ തുടർന്ന് സിസിലി ഒന്നര വർഷത്തോളമായി മസ്ക്കറ്റിലെ ജയിലിലാണ്.

ഒന്നര വർഷമായി കൊല്ലം പുത്തൻകുളം സ്വദേശിയായ സിസിലി മസ്‌ക്കറ്റ് ജയിലിലാണ്. 25 വർഷത്തിലധികമായി മസ്‌ക്കറ്റിൽ സ്റ്റാഫ് നഴ്‌സ്‌ ആയി ജോലി നോക്കുകയായിരുന്ന സിസിലി ആശുപത്രി മാനേജ്‌മെന്റ് മാറിയപ്പോൾ സ്‌പോൺസറുടെ അനുമതിയോടെ ആശുപത്രിയോട് ചേർന്നുള്ള കഫ്റ്റീരിയ ഉൾപ്പടെ ഏറ്റെടുക്കുകയും അത് നടത്തി വരികയുമായിരുന്നു. എന്നാൽ സ്പോൺസർ സിസിലിയെ വഞ്ചിച്ചത് മൂലം കടക്കെണിയിൽ ആവുകയും തുടർന്ന് സിസിലി മസ്‌ക്കറ്റ് ജയിലിലാകുകയുമായിരുന്നു.

സിസിലി 

ഒന്നര വർഷത്തെ സിസിലിയുടെ ജയിൽവാസം പൂർത്തിയായെങ്കിലും 5000 ഒമാൻ റിയാൽ കൂടെ അടച്ചാൽ മാത്രമാണ് സിസിലിക്ക് പുറത്തിറങ്ങാൻ സാധിക്കൂ. വിഷയം ഒമാൻ എംബസിയെ ഒമാനിലെ കേരള കൂട്ടായ്മകൾ പലതവണ അറിയിച്ചെങ്കിലും യാതൊന്നും ചെയ്യാൻ എംബസ്സി തയ്യാറായില്ല. ഇതേ തുടർന്ന് പ്രവാസികൾ തന്നെ തങ്ങളിൽ ഒരാളായ സിസിലിയെ ആവുന്ന വിധത്തിൽ സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം മുപ്പതിന് മുൻപ് 5000 ഒമാൻ റിയാൽ അടച്ചാൽ മാത്രമാണ് സിസിലിയുടെ മോചനം സാധ്യമാകൂ. അല്ലെങ്കിൽ പിന്നെയും ശിക്ഷ നടപടികളുമായി കോടതി മുന്നോട്ട് പോകും. അതിനാൽ കഴിയുന്നത്രവേഗം വേണ്ടത്ര തുക സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ഒമാനിലെ പ്രവാസികളെന്ന് ലോക കേരള സഭാ അംഗം തയ്യിൽ ഹബീബ് പ്രതിപക്ഷം ഡോട്ട് ഇന്നിനോട് പറഞ്ഞു.

നാട്ടിലെ സ്ഥലവും വീടും പണയം വെച്ചാണ് സിസിലി മസ്‌ക്കറ്റിൽ എത്തിയത്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ സിസിലിയുടെ വീട് ജപ്തി ചെയ്തു. സിസിലിയുടെ ഭർത്താവിന് കാഴ്ച്ച പരിമിതിയുണ്ട്. നാലര വർഷത്തിന് മുകളിലായി സിസിലി ഒടുവിൽ നാട്ടിലെത്തിയിട്ട്. ഹൃദയ സംബന്ധിയായ അസുഖങ്ങൾ വല്ലാതെ അമ്മയെ അലട്ടുന്നുണ്ടെന്നും രണ്ട് വട്ടം അറ്റാക്ക് വന്നതാണെന്നും സിസിലിയുടെ മകൾ നിത്യ പറഞ്ഞു. അറബാബ് അമ്മയുടെ പക്കൽ നിന്നും പേപ്പറുകൾ ഒപ്പിട്ട വാങ്ങിക്കുകയായിരുന്നുവന്നും അറബി അറയാതെയിരുന്ന അമ്മ ചതിക്കപ്പെടുകയുമായിരുന്നുവെന്ന് മകൾ പറയുന്നു. അമ്മ കഷ്ടപെട്ടുണ്ടാക്കിയ മുഴുവൻ സ്വത്തുക്കളും ഈ അറബാബ് തട്ടിച്ചെടുത്തുവെന്നുമാണ് നിത്യ പറയുന്നത്. തങ്ങളുടെ അമ്മയെ തിരിച്ചു കിട്ടിയാൽ മാത്രം മതിയെന്നാണ് സിസിലിയുടെ മകൾ പറയുന്നത്.

ജപ്തി നടപടികൾക്ക് ശേഷം ബാങ്ക് പതിപ്പിച്ച നോട്ടീസ്

അച്ഛനും ഭർത്താവിനുമൊപ്പം വാടക വീട്ടിലാണ് ഇപ്പോൾ നിത്യ താമസിക്കുന്നത്. അമ്മ നാട്ടിലെത്തിയാലും ഹൃദയ സംബന്ധിയായ രോഗങ്ങൾ അലട്ടുന്നതിനാൽ നാട്ടിലെ ചികിത്സ ഉൾപ്പടെയുള്ള കാര്യങ്ങൾ എങ്ങനെ നടത്തുമെന്ന് യാതൊരു നിശ്ചയവുമില്ലെന്ന് നിത്യ പറഞ്ഞു. പ്രവാസിയായ ഹബീബ് സാർ വഴി സഹായിച്ചാണ് കറന്റ് ബിൽ വരെ അടച്ചതെന്നും ഇവർ പറയുന്നു.

Read Also  65 വയസ്സ് കഴിഞ്ഞ 200 നഴ്‌സുമാരെ കുവൈറ്റ് ആരോഗ്യമന്ത്രാലയം പിരിച്ചുവിട്ടു

എല്ലാ മലയാളികളോടും കണ്ണീരോടെയാണ് തന്നെ ഈ തടവറയിൽ നിന്നും മോചിപ്പിക്കണം എന്ന് സിസിലി പറയുന്നത്. തനിക്ക് 51 വയസായെന്നും ഹൃദ്രോഗിയാണെന്നും ഏതെങ്കിലും വിധത്തിൽ തന്നെ മസ്ക്കറ്റിലെ തടവറയിൽ നിന്നും രക്ഷിക്കാൻ സിസിലി പറയുന്നു. നാട്ടിൽ നിന്ന് വിറ്റുകൊണ്ട് വരാൻ തനിക്കൊന്നുമില്ലെന്നും എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുന്നവർ മോഹൻദാസിനെ ബന്ധപ്പെടണമെന്നും സിസിലിയുടെ ഓഡിയോ സന്ദേശത്തിൽ പറയുന്നു.

സിസിലിയുടെ ഓഡിയോ സന്ദേശം കേൾക്കാൻ ക്ലിക്ക് ചെയ്യുക. ഓഡിയോ

മസ്ക്കറ്റിലെയും നാട്ടിലെയും സഹായിക്കാൻ കഴിയുന്നവരായ എല്ലാവരുടെയും സഹായം ഇവർ പ്രതീക്ഷിക്കുന്നുണ്ട്. സിസിലിയുടെ ആവശ്യങ്ങൾക്കുള്ള പണം സമാഹരിക്കുന്നതിനുള്ള അക്കൗണ്ട് വിവരങ്ങൾ ചുവടെ.

P. K. മോഹൻദാസ്
Bank Muscat
അക്കൗണ്ട് നമ്പർ: 00411004123930017

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here