ലൈംഗിക പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ചതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയ കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുമതി. പ്രശ്നം രൂക്ഷമാകുമെന്ന ഉപദേശം കിട്ടിയതിനെത്തുടർന്നാണു ബിഷപ്പ് ഹൗസ് നിലപാടു മാറ്റിയത്. കേസിന്റെ നടപടികള്‍ തീരുംവരെ ഇവര്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാം. ജലന്ധര്‍ രൂപതയുടെ ചുമതലയുളള ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കി കത്ത് അയച്ചു. ബിഷപ്പിന്റെ കത്ത് ലഭിച്ചതായും തങ്ങളോടൊപ്പം നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. സ്ഥലം മാറ്റം റദ്ദാക്കിക്കൊണ്ടുള്ള ബിഷപ്പ് ഹൗസിൻ്റെ കത്ത് പ്രതിപക്ഷം ന്യൂസിനു ലഭിച്ചു.

കോട്ടയത്ത് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനിലാണ് സ്ഥലംമാറ്റം മരവിപ്പിച്ച കാര്യം സിസ്റ്റര്‍ അനുപമ അറിയിച്ചത്.

സത്യം തുറന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞങ്ങളുടെ കാര്യം പുറംലോകം അറിഞ്ഞത്. സത്യത്തിന് വേണ്ടി മരണംവരെ നിലകൊളളും. ഒരു മനുഷ്യന്റെ ജീവിതത്തില്‍ രണ്ട് കാര്യങ്ങളേയുളളൂ. ഒന്ന് മരണം, മറ്റൊന്ന് ജീവിതം. മരിക്കുകയാണെങ്കില്‍ അത് ഈശോയ്ക്ക് വേണ്ടി, ജീവിക്കുകയാണെങ്കില്‍ അത് ഈശോയ്ക്ക് വേണ്ടി. ഇത്തരത്തില്‍ ഉറച്ച് തീരുമാനം എടുത്തവരാണ് ഞങ്ങള്‍. മുന്തിയ സമ്പാദ്യങ്ങളും പ്രലോഭനങ്ങളുമായി ഞങ്ങളുടെ മുന്നില്‍ വന്നിട്ട് കാര്യമില്ല. ഭാവിക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയായിരുന്നു ഞങ്ങള്‍. മഠം വിട്ട് മറ്റൊരിടത്ത് പോകണമെന്ന നിര്‍ദേശം ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. കേസ് തീരുംവരെ കുറവിലങ്ങാട് തുടരാന്‍ അനുമതി നല്‍കി. കേരളത്തിലെ പൊതുസമൂഹവും മാധ്യമങ്ങളും ഞങ്ങളെ പിന്തുണച്ചു. കൂടാതെ നിരവധിപേര്‍ സഭാ അധികാരികളുമായി ബന്ധപ്പെട്ടു. എസ്ഒഎസ് കണ്‍വെന്‍ഷനുകളും സമരപരിപാടികളും പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്നൊക്കെയാണ് ഇപ്പോള്‍ ഇവിടെ തുടരാന്‍ അനുമതി കിട്ടിയത്.

Read Also  ശബരിമലയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ തടയുന്നു, അക്രമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here