Wednesday, January 19

ബന്ധുജന നിയമനം റിപ്പോര്‍ട്ട് പൂഴ്ത്തി സി പിഎം

നിയമനത്തിലെ ക്രമക്കേടില്‍  സി പി എം വീണ്ടും ബന്ധുജനകുരുക്കില്‍ പെടുന്നു. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാതെ സി പി എം നിയമനം നടത്തിയ ബന്ധുക്കളെ പിരിച്ചു വിടണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ കോപ്പി കിട്ടിയ ഏഷ്യാനെറ്റാണ് വിവരം പുറത്ത് കൊണ്ടു വന്നിരിക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ് വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടാണ് പൂഴ്ത്തി വെക്കപ്പെട്ടത്. ഇ.പി.ജയരാജന്‍റെ ബന്ധുജനനിയമനം അന്വേഷണം നടക്കുന്ന സമയത്താണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിതരായ പാര്‍ട്ടി ബന്ധുക്കളെ പിരിച്ചു വിടണം എന്നായിരുന്നു വിജിലന്‍സ് നിര്‍ദ്ദേശം. ഇ.കെ നായനാരുടെ ബന്ധു സൂരജ് രവീന്ദ്രന്‍, ഇ.പി.രാജഗോപാലന്‍റെ ബന്ധു എം.കെ ജിന്‍സണ്‍, ആനത്തലവട്ടം ആനന്ദന്‍റെ മകന്‍ ആനന്ദ് എന്നിവരെ പിരിച്ചു വിടണമെന്നായിരുന്നു നിര്‍ദ്ദേശം. കിന്‍ഫ്രയുടെ ഉന്നതസ്ഥാനത്ത് നിയമിതനായ കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ടി ഉണ്ണികൃഷ്ണനെ പിരിച്ചു വിടണമെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണ് നിര്‍ദ്ദേശം. കിന്‍ഫ്രയില്‍ നിയമനം നേടാന്‍ ടി ഉണ്ണികൃഷ്ണന്‍ വ്യാജ എഞ്ജിനീയറിംഗ് ബിരുദം കരസ്ഥമാക്കി സമര്‍പ്പിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

 

Spread the love
Read Also  ചൈനയില്‍ ടു ചൈല്‍ഡ് പോളിസി നിലവില്‍ വന്നിട്ടും ജനന നിരക്കില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്

53 Comments

Leave a Reply