Wednesday, January 19

ലണ്ടനിലും രക്ഷയില്ലാതെ വിജയ് മല്യ; ആഡംബര വസതി സ്വിസ്‌ ബാങ്കിന് കൈമാറേണ്ടി വരും

വിവാദ മദ്യ രാജാവും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിടുകയും ചെയ്ത വിജയ്മല്യയ്ക്ക് ലണ്ടനിലും തിരിച്ചടി. മധ്യ ലണ്ടനിലെ റീജന്റ് പാര്‍ക്കിനു സമീപമുള്ള കോണ്‍വാള്‍ ടെറസ് എന്ന വീട് 20.4 മില്യണ് സ്വിസ് സ്വിസ് ബാങ്കായ് യു.ബി.എസില്‍ ഈട് വച്ചിരുന്നു. എന്നാൽ പതിവ് പോലെ വായ്പ തിരിച്ചടയ്ക്കാതെ ഇരുന്ന മല്യയുടെ ആഡംബര വസതി റിക്കവറി നടപടികളുടെ ഭാഗമായി ബാങ്ക് ഏറ്റെടുക്കാൻ തുനിയുകയായിരുന്നു.

എന്നാൽ ഇതിനെതിരെ യുകെ കോടതിയിൽ മല്യ ഹർജി സമർപ്പിച്ചെങ്കിലും ബാങ്കിന് അനുകൂലമായാണ് കോടതി വിധി വന്നിരിക്കുന്നത്. നിലവിൽ കോടതി വ്യവഹാരങ്ങൾക്ക് ബാങ്കിന് 88,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കേസ് മെയ് മാസത്തിലേയ്ക്ക് മാറ്റിവെച്ചു.

വിജയ് മല്യയുടെയും കുടുംബത്തിന്റെയും യുബി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് അതിഥികളുടെയും ഹൈക്ലാസ് വസതിയാണ് ഇതെന്നാണ് യുകെ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന അപേക്ഷയിൽ പറയുന്നത്. അതേസമയം, കാലാവധിക്കു മുൻപാണ് ബാങ്ക് വായ്പ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്ന് മല്യയുടെ അഭിഭാഷകർ വാദിച്ചു.

Spread the love
Read Also  വായ്‌പ്പ എടുത്ത് മുങ്ങിയ വിജയ് മല്യയെ തിരികെ ഇന്ത്യയിൽ എത്തിക്കാൻ യു. കെ. കോടതിയുടെ അനുമതി

Leave a Reply