Thursday, January 20

കൈക്കൂലി വാങ്ങാനാവില്ല എന്നാല്‍ അടിച്ചുമാറ്റിയേക്കാം

ദുരിതാശ്വാസക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച വില്ലേജ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. വയനാട് പനമരം ഗവണ്മെന്‍റ് സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് സംഭവം. പനമരം വില്ലേജ് ഓഫീസിലെ സനീഷ് തോമസ്, ദിനേഷ് എം.പി എന്നീ ജീവനക്കാരാണ് അറസ്റ്റിലായത്.

വെളുപ്പിന് മൂന്നു മണിക്കാണ് ക്യാമ്പില്‍ നിന്നും ദുരിതാശ്വാസവസ്തുക്കള്‍ ഇവര്‍ കടത്താന്‍ ശ്രമിച്ചത്. വില കൂടിയ തുണിത്തരങ്ങല്‍, പായ, ബക്കറ്റ് മുതലായി ദുരിതാശ്വാസക്യാമ്പില്‍ ജനങ്ങല്‍ എത്തിച്ച വസ്തുക്കളാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. നാട്ടുകാര്‍ കൈയ്യോടെ പിടി കൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു. ഇവരെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി.

പ്രളയദുരിതങ്ങള്‍ക്കിടയില്‍ കൈക്കൂലി വാങ്ങാന്‍ കഴിയാത്തതാവാം സാധനങ്ങള്‍ അടിച്ചു മാറ്റാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഇത്തരം ഉദ്യോഗസ്ഥരെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കാത്തിടത്തോളം സര്‍ക്കാരിന്‍റെ കാര്യക്ഷമത കൊണ്ട് ഫലമുണ്ടാവില്ല. വാരാപ്പുഴ ശ്രീജിത്ത് കൊലയില്‍ പങ്കാളിയായിരുന്ന എസ്.പി. എ.വി.ജോര്‍ജ്ജിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഉദ്യോഗക്കയറ്റത്തോടെ തിരിച്ചെത്തിച്ച വാര്‍ത്ത ഇന്നാണ് പുറത്തു വന്നത്. നാളുകള്‍ കഴിയുമ്പോള്‍ ഇവരും തിരിച്ചെത്തുമായിരിക്കും. അതിന് ഏതെങ്കിലും രാഷ്ട്രീയക്കാര്‍ വഴിയൊരുക്കുമെന്ന് അവര്‍ക്ക് പ്രത്യാശിക്കാം.

Spread the love