ആക്ടിവിസ്റ്റായ യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടന്‍ വിനായകന് എതിരെ കേസെടുത്തു കല്‍പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി ശശിധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏതാനും ദിവസമായി ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വിവാദം നടന്നുവരികയായിരുന്നു.

വിനായകൻ്റെ മോശമായ പെരുമാറ്റത്തിനെതിരെ ഫെയ്സ് ബുക്കിൽ മൃദുല പോസ്റ്റിട്ടിരുന്നു. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല-എന്നായിരുന്നു മൃദുല കുറിച്ചത്. വിനായകനോടുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read Also  വിനായകനെതിരെ ജാതി പറഞ്ഞു സൈബറാക്രണം ; സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here