Sunday, January 16

ആൻഡ്രിയയുടെ മേൽ കൈവെച്ചു; അങ്കിത് തിവാരിയുടെ പിതാവിനെ തല്ലി വിനോദ് കാംബ്ലി

ബോളിവുഡിലെ മുൻനിര ഗായക​ൻ അങ്കിത്​ തിവാരിയുടെ പിതാവിനെ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം വിനോദ്​ കാംബ്ലിയും ഭാര്യ ആൻഡ്രിയ ഹെവിറ്റും ചേർന്ന് മർദ്ധിച്ചതായി പരാതി. മുംബൈയിലെ മലാദിലെ ഇനോര്‍ബിറ്റ് മാളിൽ ഞായറാഴ്​ച ഉച്ചക്കാണ് സംഭവം.

മാളിൽ വെച്ച്​ ആർ.കെ തിവാരി തന്റെ ഭാര്യ ആൻഡ്രിയയെ തെറ്റായ രീതിയിൽ സ്​പർശിച്ചെന്നും ഇത്​ പിടികൂടിയപ്പോൾ ഭാര്യയെ അയാൾ തള്ളി മാറ്റിയെന്നും കാംബ്ലി പറഞ്ഞു. തങ്ങൾ ഫുഡ്​ കോർട്ടിൽ ഇരിക്കവേ ആർ.കെ തിവാരിയുടെ മക്കളാണെന്ന്​ സംശയിക്കുന്ന രണ്ടുപേർ ആൻഡ്രിയയെ ആക്രമിക്കാൻ ശ്രമിച്ചെന്നും കാംബ്ലി ആരോപിച്ചു.

എന്നാൽ കാംബ്ലിയും ഭാര്യയും ചേർന്ന്​ തന്നെ മർദ്ദിച്ചെന്ന്​​ ആർ.കെ തിവാരി പറഞ്ഞു. ഭാര്യ ആൻഡ്രിയ ചെരുപ്പൂരി അടിച്ചെന്നും അദ്ദേഹം ആരോപിച്ചു. ആക്രമിക്കപ്പെട്ടതിന്​ ശേഷം പിതാവ്​ മാനസികമായി തകർന്നിരിക്കുകയാണെന്ന്​ ഗായകൻ അങ്കിത്​ തിവാരി പറഞ്ഞു.

സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചിരുന്നു. അവരെയും മറ്റുള്ളവരെയും കാംബ്ലി കടുത്ത ഭാഷയിൽ തെറി പറയുന്നുണ്ടായിരുന്നുവെന്നും തിവാരി പറഞ്ഞു.

കുട്ടികളുമായി കളിച്ചുകൊണ്ട് നിൽക്കുമ്പോൾ രാജ് കുമാര്‍ തന്റെ ദേഹത്ത് കൈവെയ്ക്കുകയായിരുന്നുവെന്ന് ആന്‍ഡ്രിയ പറഞ്ഞു. കൈ പിടികൂടിയപ്പോഴാണ് വൃദ്ധനാണെന്ന് കണ്ടത്. കൈയോടെ പിടികൂടിയപ്പോള്‍ അയാള്‍ ഭയന്ന് പോയെന്നും ആന്‍ഡ്രിയ പറഞ്ഞു.

തന്റെ ഭാര്യയെ തെറ്റായ രീതിയിൽ സ്പർശിച്ചതിനെക്കുറിച്ച് കാംബ്ലി മുംബൈ പൊലീസിന് ട്വീറ്റ് ചെയ്തു. അതേസമയം തിവാരി ഇവർക്കെതിരെ ബാങ്കുർ നഗർ പൊലീസിൽ പരാതി നൽകി.

Spread the love