ശ്രീലങ്കയിൽ കലാപത്തിനു വഴിവെച്ച് കത്തോലിക്കൻ വിഭാഗത്തിൻ്റെ ആക്രമണം. മുസ്‌ലീങ്ങളുടെ ഉടമസ്ഥതയിലുള്ള പള്ളികള്‍ക്കും കടകള്‍ക്കുംനേരെ സൂചനകളൊന്നുമില്ലാതെ കത്തോലിക്കർ ആക്രമിക്കുകയായിരുന്നു. എന്നാൽ മദ്യപരുടെ സംഘമാണു ആക്രമണത്തിനുപിന്നിലെന്ന് സഭ അറിയിച്ചു. . സമാധാനം നിലനിര്‍ത്തണമെന്നും ആളുകള്‍ സംയമനം പാലിക്കണമെന്നും സ്പര്‍ദ്ധ വളര്‍ത്തരുതെന്നും ആവശ്യപ്പെട്ട് കത്തോലിക്കൻ സഭ നേതൃത്വം സജീവമായി രംഗത്തുവന്നിട്ടുണ്ട്.

രണ്ടു ദിവസം മുമ്പ് ഞായറാഴ്ച നടന്ന ചില സംഭവങ്ങളാണു ആക്രമണത്തിലേക്ക് വഴിവെച്ചതെന്ന് പറയപ്പെടുന്നു. നെഗാംബോയ്ക്ക് സമാനമുള്ള പോറുടോട ഗ്രാമത്തില്‍ ഒരു മുസ്‌ലിം ഡ്രൈവറും ഒരു സംഘം കത്തോലിക്കരും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും അതുവഴി ചെറിയ സംഘര്‍ഷവും ഉടലെടുത്തിരുന്നു. ഡ്രൈവറുടെ വാഹനം പരിശോധിക്കണമെന്ന കത്തോലിക്കര്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനു കാരണമായത്. ഇതെത്തുടർന്ന് കിംവദന്തികൾ പരക്കുകയും പിന്നീട് കലാപത്തിനു വഴിവെക്കുകയായിരുന്നു. വൈകുന്നേരമായതോടെ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പരക്കുകയും അക്രമികള്‍ തെരുവിലിറങ്ങുകയുമായിരുന്നു. നാലുഭാഗത്തേക്കും തിരിഞ്ഞ് അവർ അക്രമമഴിച്ചുവിടുകയുമായിരുന്നു. വാഹനങ്ങള്‍ക്ക് തീവെക്കുകയും മുസ്‌ലീങ്ങളുടെ ഉടമസ്ഥതയിലുള്ള രണ്ട് കടകള്‍ ആക്രമിക്കുകയുമായിരുന്നു.

അതേസമയം മദ്യപിച്ച് തെരുവിലിറങ്ങിയ സാമൂഹ്യവിരുദ്ധരാണു കലാപത്തിന് കാരണക്കാരെന്നാണ് ശ്രീലങ്കന്‍ പൊലീസ് പോലീസ് പറഞ്ഞത്. ഗ്രാമത്തില്‍ വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ നഗരം സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ടെന്ന് ശ്രീലങ്കൻ ആഭ്യന്തരവകൂപ്പ് അറിയിച്ചു.

സഭാനേതൃത്വം സജീവമായി ഇടപെട്ടതുകൊണ്ട് അക്രമസംഭവങ്ങൾക്ക് തുടർച്ചയുണ്ടായില്ല. ആക്രമണത്തിനിരയായ എല്ലാവർക്കും നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് . ശ്രീലങ്കന്‍ പ്രധാനമന്ത്രി അറിയിച്ചു.

സമീപപ്രദേശത്തെ ബാറുകളിൽ നിന്നും മദ്യപിച്ച് പുറത്തിറങ്ങിയവരാണു ആക്രമണത്തിനു പിന്നിലെന്ന് കൊളൊംബോ ആർച്ച് ബിഷപ്പ് വെളിപ്പെടുത്തി. സമീപപ്രദേശത്തെ മദ്യക്കടകള്‍ അടച്ചിടണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. ‘മദ്യത്തിന്റെ ലഹരിയിലാവുമ്പോള്‍ ആളുകള്‍ ചിലപ്പോള്‍ മൃഗങ്ങളേക്കാള്‍ മോശമായി പെരുമാറും’ എന്നാണ് അദ്ദേഹം പറഞ്ഞത്.അദ്ദേഹത്തിൻ്റെ സന്ദേശം വിശ്വാസി സമൂഹങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സന്ദേശത്തിൽ ഇങ്ങനെ പറയുന്നു.

‘നിരവധി മരണങ്ങളുണ്ടായിട്ടും ജനങ്ങളോട് ഞാന്‍ ആവശ്യപ്പെട്ടത് സമാധാനം നിലനിര്‍ത്താനും വിവേചനപൂര്‍വ്വം പ്രവര്‍ത്തിക്കാനുമാണ്. ബുദ്ധിസ്റ്റുകളോടും ഹിന്ദു മുസ്‌ലിം മതനേതാക്കളോടും നന്ദി പറയുന്നു. സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ചിലയാളുകള്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയാണ്.’ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ കൊളംബോയിലും പരിസരപ്രദേശത്തുമായി നടന്ന സ്ഫോടനത്തിൽ ക്രിസ്തുവമത വിശ്വാസികളടക്കം . 315 പേർ .കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here