Saturday, January 29

വിരാട് കോഹ്ലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ പാതയിലോ

ബാറ്റ്സ്മാനെന്ന നിലയില്‍ നിലവിലെ കളിക്കാരില്‍ ചിലപ്പോള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തിരുത്താന്‍ പോന്ന താരമായിരിക്കാം വിരാട് കോഹ്ലി. ക്യാപ്റ്റനെന്ന നിലയിലും സച്ചിന്‍റെ പാതയില്‍ തന്നെയാണോ കോഹ്ലി എന്ന് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സംസാരമാവുന്നു.

ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ ടോപ് സ്കോററായി തിളങ്ങിയ കോഹ്ലി അഞ്ച് കളികളില്‍ നാലും പരാജയപ്പെട്ട് പരമ്പര അടിയറ വെച്ച സാഹചര്യത്തിലാണ് കോഹ്ലിയുടെ ക്യാപ്റ്റന്‍ പദവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.

ഓപ്പണിംഗ് ബാറ്റ്സ്മാന്മാരുടെ പരാജയവും പിന്‍നിരക്കാരെ പുറത്താക്കുനന്തില്‍ ബൗളര്‍മാരുടെ പരാജയവും പ്രധാന കാരണങ്ങളായി പറയാമെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ തീരുമാനങ്ങളിലുള്ള കോഹ്ലിയുടെ പരാജയവും ലോക ഒന്നാം നമ്പര്‍ ടീമിനേറ്റ തോല്‍വിക്ക് ഒരു കാരണമായി കരുതുന്നു.

കരിയറിന്‍റെ മധ്യത്തിലായിരുന്നു ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി ടീമില്‍ ബാറ്റ്സ്മാനയി സച്ചിന് തുടരേണ്ടി വന്നിരുന്നത്. നിലവിലെ അവസ്ഥയില്‍ കോഹ്ലിയ്ക്കും സമാനഭാവി തന്നെയല്ലേ  സംഭവിക്കാന്‍ പോവുന്നത്.

Spread the love