Thursday, January 20

ദു:ഖം നിറയുന്ന ഓറഞ്ചുകളുടെ നാട് ; ഗസ്സന്‍ കനാഫനിയുടെ കഥ

വിവര്‍ത്തനം : വി കെ അജിത്‌ കുമാര്‍

 

(ഗസ്സന്‍ കനാഫനി– സഹിത്യലോകത്ത് അറബ്‍സാഹിത്യത്തിന്‍റെ സാന്നിധ്യം‍അറിയിച്ച‍എഴുത്തുകാരില്‍ ശ്രദ്ധേയനായിരുന്നു.ലോകമെങ്ങും വായനക്കാരുള്ള അദ്ദേഹത്തിന്‍റെ കഥകള്‍ വിവിധഭാഷകളില്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. The Land of Sad Orange അദ്ദേഹത്തിന്‍റെ ആദ്യകാല രചനകളിലൊന്നാണ് അക്ക നഗരത്തില്‍ ജനിച്ച കനാഫനിയുടെ വ്യക്തിപരമായ അനുഭവംകൂടിയായ  ഈ കഥയെ വിലയിരുത്തുന്നത് ‘ചരിത്രപരമായ സത്യത്തെ കലാപരമായി രേഖപ്പെടുത്തുന്നു’ എന്നാണ്‌. നിരവധി രാഷ്ട്രിയ ലേഖനങ്ങള്‍ എഴുതി ഒരാക്ടിവിസ്റ്റായി മാറിയ അദ്ദേഹം ‍1972ല്‍ ബെയ്റുട്ടില്‍ ഒരു കാര്‍ ബോംബ് സ്ഫോടനത്തിലൂടെ 36മത്തെ വയസില്‍ വധിക്കപ്പെടുകയായിരുന്നു.. ഇന്നും‍ ഒടുങ്ങിയിട്ടില്ലാത്ത വംശഹത്യയുടെ ആദ്യകാല ഇര)

 

ജാവയില്‍ നിന്ന് അക്കായിലേക്ക് പോകുമ്പോള്‍ അതൊരൊഴിവുകാല യാത്രയില്‍ കുടുതലായൊന്നും എനിക്ക് തോന്നിയില്ല.സ്കൂള്‍ ദിനങ്ങളില്‍ നിന്നുള്ള ഒരിടവേള എന്നുകൂടി കരുതിയപ്പോള്‍ അല്‍പ്പം സന്തോഷവും തോന്നാതിരുന്നില്ല.എന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത് ഞങ്ങളുടെ നഗരം ഇസ്രയേല്‍ ആക്രമിച്ചപ്പോഴാണ്.

നിനക്കും എനിക്കും ആ രാത്രി അത്രമേല്‍ ഭീകരമായിരുന്നു.

ആ രാത്രിയില്‍ പെണ്ണുങ്ങള്‍ പ്രാര്‍ത്ഥനയിലായിരുന്നു.

പുരുഷന്മാര്‍ നിശബ്ദരായിരുന്നു.

എന്നാല്‍ ചുറ്റും നടക്കുന്നതെന്തെന്ന് നമ്മുടെ പ്രായത്തിലുള്ള ആര്‍ക്കും മനസിലായതുമില്ല.

കൊലവിളി നടത്തി ഇസ്രയേല്‍പട്ടാളക്കാര്‍ കടന്നുപോയപ്പോള്‍ ഞങ്ങളുടെ വിടിനുമുന്പില്‍ ഒരു വാന്‍ വന്നുനിന്നു.ബ്ലാങ്കറ്റുകളും കിടക്കകളും അതിലേക്കുവന്നു വീണു.പഴയ വീടിന്‍റെ ഭിത്തിയും ചാരി ഞാന്‍ നില്‍ക്കുകയായിരുന്നു.നിന്‍റെ അമ്മ, അമ്മായി പിന്നെ ചെറുതും വലുതുമായ എല്ലാവരും ആ വാനിനടുത്തേക്ക്  നീങ്ങി.നിന്‍റെയച്ഛന്‍ നിന്നെ പൊക്കിയെടുത്ത് ഒരു സീറ്റിലേക്ക് ഇടുന്നത് ഞാന്‍ കണ്ടു.പിന്നെ എന്നെയെടുത്ത് വാനിനു മുകളിലുള്ള ഒരു ഇരുമ്പ് പെട്ടിയിലേക്കും.അതിനുള്ളില്‍ നിന്‍റെ സഹോദരന്‍ റയ്ദ മിണ്ടാതെയിരിക്കുന്നുണ്ടായിരുന്നു.റാസ്‌ എന്‍ ക്വവ്റയിലേക്ക് നീങ്ങിയ ഞങ്ങളുടെ വാഹനത്തിനു പിന്നിലായി അക്കാ നഗരം മാഞ്ഞു മാഞ്ഞു ചെറുതാകുന്നത് കണ്ടു.

തണുത്തുറഞ്ഞ ആകാശം ശീതക്കാറ്റ് എന്‍റെ ദേഹത്തു തലോടി കടന്നുപോകുന്നു.റയ്ദിന്‍റെ കാലുകള്‍ അപ്പോഴും പെട്ടിക്കു മുകളിലേക്ക് ഉയര്‍ന്നു നിന്നിരുന്നു.അവന്‍ ആകാശത്തേക്ക് വെറുതെ നോക്കി കിടക്കുകയായിരുന്നു.ഞാന്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി മിണ്ടാതെയിരുന്നു,വഴിനീളെ ഓറഞ്ച് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു.എങ്ങും ഭയത്തിന്‍റെയും ആകാംക്ഷയുടെയും നിഴലുകള്‍.നനഞ്ഞ മണ്ണിലൂടെ വണ്ടി ബദ്ധപ്പെട്ടു നിങ്ങുമ്പോള്‍ അങ്ങകലെ ഞങ്ങള്‍ക്ക് യാത്രാ മൊഴി ചൊല്ലും പോലെ വെടിയൊച്ചകള്‍ മുഴങ്ങുന്നുണ്ടായിരുന്നു.

. റാസ്‌ എന്‍ ക്വവ്റയില്‍ എത്താറായപ്പോള്‍ വണ്ടി നിന്നു.വഴിയരികില്‍ ഓറഞ്ചു കൂടയുമായി നില്‍ക്കുന്ന കച്ചവടക്കാരുടെയടുത്തേക്ക് ഞങ്ങളുടൊപ്പമുണ്ടായിരുന്ന പെണ്ണുങ്ങള്‍ ഇറങ്ങിച്ചെന്നു.

ഓറഞ്ചുകള്‍ ഞങ്ങള്‍ക്ക് വല്ലാത്ത ഒരു വികാരമായിരുന്നു,

എന്നാല്‍ ഇപ്പോള്‍ അത് വിലപിടിച്ചതാണെന്നും ഞങ്ങള്‍ അറിയുന്നു.

എങ്കിലും മധുരിക്കുന്ന ആ വലിയ കനി ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു.

പെണ്ണുങ്ങള്‍ ഓറഞ്ചുവാങ്ങി വണ്ടിയിലേക്ക് തിരിച്ചുവന്നു.ഡ്രൈവറുടെ അടുത്തിരുന്നനിന്‍റെയച്ഛന്‍ കൈനീട്ടി ഓരോറഞ്ചെടുത്തുനിശബ്ദമായി അതിലേക്ക് നോക്കി, പിന്നെ കുഞ്ഞുങ്ങളെപ്പോലെ കരയാന്‍ തുടങ്ങി.

റാസ്‌ എന്‍ ക്വവ്റയില്‍ എത്തിയ ഞങ്ങളുടെ വാഹനവും മറ്റുള്ളവയെപ്പോലെ അവിടെ നിറുത്തിയിട്ടു.തോക്കുകള്‍ തിരികേ വാങ്ങാന്‍ ചുമതലയുണ്ടായിരുന്ന ഒരുദ്യോഗസ്ഥന്‍ ആണുങ്ങളുടെ കൈവശമുണ്ടായിരുന്ന തോക്കുകള്‍ തിരികെ വാങ്ങി.ഞങ്ങളുടെ ഊഴമെത്തിയപ്പോള്‍ അവരുടെ മേശപ്പുറം നിറയെ തോക്കുകളും മിഷിന്‍ ഗണ്ണുകളും കൊണ്ട് നിറഞ്ഞിരുന്നു,അങ്ങ് ദൂരെ ഓറഞ്ചുതോട്ടങ്ങള്‍ക്കും അകലെ ലബനനിലേക്ക് നീളുന്ന വാഹനങ്ങളുടെ നിര കാണാമായിരുന്നു.ഒന്നും മിണ്ടാതെ കൈകളിലുണ്ടായിരുന്ന ഓറഞ്ചുകളിലേക്ക് നോക്കികൊണ്ടിരിക്കുകയായിരുന്നു നിന്‍റെയച്ഛന്‍റെയുള്ളിലപ്പോഴും  നിന്റെയമ്മ .ഇസ്രായേലികള്‍ക്ക് വേണ്ടി ഉപേക്ഷിച്ചുപോന്ന ഓമനിച്ചു  നട്ടുവളര്‍ത്തിയ ഓറഞ്ചു മരങ്ങളായിരുന്നു .നല്ല വെടിപ്പോടെ കൃഷിചെയ്ത ഓറഞ്ചു മരങ്ങള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ അടുത്തെത്തിയപ്പോള്‍ പോലും ഉതിര്‍ന്നുവിഴുന്ന കണ്ണുനീര്‍ നിയന്ത്രിക്കുവാന്‍ അദ്ദേഹത്തിനായില്ല

ഉച്ചയ്ക്‌ സയ്ദ യില്‍ എത്തിയ ഞങ്ങള്‍ തികച്ചും അഭയാര്‍ത്ഥികളായി മാറുകയായിരുന്നു.ഞങ്ങള്‍ക്ക് പലതും മനസിലായത് ഈ യാത്രയിലായിരുന്നു.നിന്‍റെയച്ഛന്‍ പെട്ടെന്ന് വയസനായി മാറി.ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥ.റോഡരികിലായി വലിച്ചു വാരിയിട്ടിരിക്കുന്ന വീട്ടുസാധനങ്ങള്‍ക്കരികില്‍ അദ്ദേഹം നില്‍ക്കുന്നു. എനിക്കറിയാം ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങളെ അദ്ദേഹം ചീത്ത വിളിക്കുമെന്ന് അത്രയ്ക് അക്ഷമനായിരുന്നു അദ്ദേഹം

Read Also  തകരുന്ന ഫെഡറലിസവും നഷ്ടപ്പെടുന്ന രാഷ്ട്രീയ സ്വയംഭരണാധികാരവും: പ്രൊഫസര്‍ കെ കെ ജോര്‍ജ്ജ് സംസാരിക്കുന്നു

‘നാശം പിടിക്കാന്‍ നിയും നിന്‍റെ തന്തയും’.അദ്ദേഹത്തിന്‍റെ മുഖത്തുനിന്നും അത് വായിച്ചെടുക്കാം കര്‍ശന നിയന്ത്രണങ്ങളുള്ള ഒരു കത്തോലിക്കാ പള്ളിക്കൂടത്തില്‍ പഠിച്ച ഞാന്‍ അപ്പോള്‍ ചിന്തിച്ചത് മനുഷ്യനെ സന്തോഷവാന്‍മാരാക്കുന്ന ദൈവത്തെപ്പറ്റിയായിരുന്നു.ഈ ദൈവത്തിനെല്ലാം കാണാനും കേള്‍ക്കാനും കഴിയുമോ?ഞങ്ങളെ കാണിച്ചിട്ടുള്ള ചിത്രങ്ങളിലെല്ലാം കുഞ്ഞുങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ദൈവമുണ്ടായിരുന്നു.അമിത ഫീസ് വാങ്ങാന്‍ വേണ്ടി അച്ചടക്കത്തിന്റെ ഭാഗമായി അവര്‍ നിരത്തുന്ന മറ്റ് കള്ളങ്ങളെ പോലെയായിരിക്കാംഅത്.എനിക്കറിയാം; പാലസ്തിനിലുള്ള ഞങ്ങളുടെ ദൈവം സ്വന്തം പ്രശ്നങ്ങള്‍ പോലും പരിഹരിക്കാനാവാതെ ഈ ലോകത്തെവിടെയോ അലയുന്നുണ്ടാകുമെന്ന്.അല്ലെങ്കില്‍ തന്നെ നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടുന്ന ഉത്തരവാദിത്വം നമുക്കു തന്നെയല്ലേ.നമ്മുടെ തലയ്ക് മുകളില്‍ കൂര കെട്ടേണ്ടത് നമ്മള്‍ തന്നെയല്ലേ?ഞങ്ങള്‍  കുഞ്ഞുങ്ങളിലും അത്തരം വേദനകള്‍ നിറഞ്ഞിരുന്നു.

ഭികരമായിരുന്നു ആ രാത്രി ഇരുള്‍ കനത്തു തുടങ്ങി എനിക്ക് പേടിയും.വഴിയരികിലെ കല്‍പ്പടവില്‍ ഈ രാത്രി മുഴുവന്‍ കഴിയണമല്ലോ എന്ന ചിന്ത എന്‍റെയുള്ളില്‍ ഒരു ദു:സ്വപ്നം പോലെ കടന്നു കയറി.നിന്‍റെയ ച്ഛന്‍റെ മൌനവും കുടിയായപ്പോള്‍ ഭയം എന്‍റെ ഹൃദയത്തിലേക്ക് ഊര്‍ന്നിറങ്ങി.നിന്‍റെയമ്മയുടെ കൈകളിലിരുന്ന ഓറഞ്ചു ചുട്ടുപഴുക്കുന്നതായും അതിന്‍റെ ചൂട് എന്നിലേക്ക്‌ പകരുന്നതായും എനിക്ക് തോന്നി. ഏവിടെയെങ്കിലും  ഒരഭയ കേന്ദ്രം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് എല്ലാവരും മൂകരായി കറുത്ത റോഡിലേക്ക് നോക്കിയിരുന്നു.എന്നാല്‍ അന്തിമ വിധി വന്നത് ഏതാനും നാളുകള്‍ക്ക് മുന്‍പ് ആ പട്ടണത്തില്‍ എത്തിച്ചേര്‍ന്ന നിന്‍റെ അമ്മാവന്‍റെ രൂപത്തിലായിരുന്നു.നിന്റെയമ്മാവന്‍ അത്രനല്ലവനൊന്നുമല്ലായിരുന്നുവെങ്കിലും ചില വിധികള്‍ നിര്‍ണ്ണയിക്കപ്പെടുന്നത് അത്തരം ആളുകളില്‍ കുടിയാകാം. നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ അയാളിലുണ്ടായ ദേഷ്യം തോട്ടടുത്തുകണ്ട ഒരു ജൂതഭവനത്തിലേക്ക് ഇടിച്ചു കയറുവാന്‍ അയാളെ പ്രേരിപ്പിക്കുകയായിരുന്നു..ഞങ്ങളുടെ ഭാണ്ഡക്കെട്ടുകളെല്ലാംഅവിടേക്ക് വലിച്ചെറിഞ്ഞ് അയാള്‍ ആക്രോശിച്ചു.

വര :കൃഷ്ണ

“പലസ്തിനിലേക്ക് പോ” .അവരങ്ങനെ ചെയ്യില്ല എന്നറിയാമെങ്കില്‍ കൂടിയും അയാളിലെ നിരാശയും കോപവും അവരെ ഒരു മുറി അയാള്‍ക്കായി ഒഴിഞ്ഞു കൊടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

നിന്റെയമ്മാവന്‍ ഞങ്ങളെ അവിടേക്ക് കൊണ്ടുപോയി അദ്ദേഹത്തിന്‍റെ കുടുംബത്തിനും ഭാണ്ഡക്കെട്ടുകള്‍ക്കും മുകളിലേക്ക് ഞങ്ങള്‍ എറിയപ്പെട്ടു എന്ന് പറയുന്നതാകും ശരി.ആണുങ്ങള്‍ ഉപയോഗിക്കുന്ന കൊട്ടും ധരിച്ചു ഞങ്ങള്‍ വെറും നിലത്തു കിടന്നുറങ്ങി.രാവിലെയുറക്കമുണര്‍ന്നപ്പോള്‍ കണ്ടത് ഞങ്ങളുടെ കുടെയുണ്ടായിരുന്ന മുതിര്‍ന്നവര്‍ കസേരകളില്‍ ഉണര്‍ന്നിക്കുന്നതായിരുന്നു.പിന്നെ  ഞങ്ങള്‍ക്കിടയിലേക്ക് ദുരന്തങ്ങള്‍ കടന്നു വരാന്‍ തുടങ്ങുകയായിരുന്നു.

ഞങ്ങളില്‍ പകുതിപ്പേര്‍ക്കുകൂടി താമസിക്കാന്‍ ഇടമില്ലാതിരുന്ന നിന്‍റെയമ്മാവന്‍റെ മുറിയില്‍ മുന്ന് ദിവസം താമസിച്ചിട്ട് ഞങ്ങള്‍ സയ്ദ നഗരം വിടുവാന്‍ തീരുമാനിച്ചു. “ഒന്നുകില്‍ എന്തെങ്കിലും ജോലി സമ്പാദിക്കുക അല്ലെങ്കില്‍ ഓറഞ്ചു തോട്ടത്തിലേക്ക് തിരിച്ചുപോകുക” …നിന്‍റെ അമ്മയുടെ അഭിപ്രായം കേട്ട് അച്ഛന്‍ പൊട്ടിത്തെറിച്ചു. കാരണം വര്‍ഷങ്ങളായി ഓറഞ്ചു തോട്ടങ്ങളിലുള്ള ജീവിതവുമായി അയാള്‍ അത്രയ്ക് ഇഴചെര്‍ന്നിരുന്നു. ഓറഞ്ചു ചെടികള്‍..അത് മാത്രമേ അയാളില്‍ ഉണ്ടായിരുന്നുള്ളൂ

നിന്റെയമ്മയുടെ മുന്‍പില്‍ ഞെളിഞ്ഞുനില്‍ക്കനായി പണ്ടെന്നോ  വാങ്ങിയ ആഭരണങ്ങള്‍ വില്‍പ്പന നടത്തിയോ മറ്റോ നിന്‍റെയച്ഛന്‍റെ കൈയ്യില്‍ കുറെ പണം വന്നു ചേര്‍ന്നു.എന്തായാലും അത് ഞങ്ങളുടെ അവശ്യത്തിനു തികയില്ലായിരുന്നു.സയ്ദയുടെ നാട്ടിടകളിലെവിടെയോ അന്ന് പോയതായി ഞങ്ങള്‍ക്കൊര്‍മ്മയുണ്ട്.ഒരുയര്‍ന്ന പാറപ്പുറത്തിരുന്ന നിന്‍റെയച്ചന്‍റെ മുഖത്ത് അന്നാദ്യമായി ഒരു ചിരി വിടരുന്നതുംഞാന്‍ കണ്ടു….അയാള്‍ കാത്തിരുന്നത് വിജയശ്രീലാളിതരായി പട്ടാളക്കാര്‍ മടങ്ങുന്ന ആ മേയ് പതിനഞ്ചായിരുന്നു.

യാതനകളുടെ ദിനങ്ങള്‍ക്കൊടുവില്‍ മേയ് പതിനഞ്ച് എത്തി.നിലത്തു കിടന്നുറങ്ങിയ എന്നെ നിന്‍റെയച്ഛന്‍ ചവുട്ടി വിളിച്ചു.

“എഴുനെല്‍ക്കെടാ അതാ അറബ് പട്ടാളം..”

അദ്ദേഹം അലറിവിളിക്കുകയായിരുന്നു.ഞാന്‍ പ്രതിക്ഷയിലേക്കാണ് ഉണര്‍ന്നെഴുന്നെറ്റത്‌.വെറുംകയ്യോടെഞങ്ങള്‍ ഓടി മലകളും ചരിവുകളും താണ്ടി പതിനഞ്ചു കിലോമിറ്ററാണ് അന്നു ഞങ്ങള്‍ പിന്നിട്ടത്.ഞങ്ങള്‍- ,കുഞ്ഞുങ്ങളും മുതിര്‍ന്നവരും വെറും മടയന്മാരായി-ബദ്ധപ്പെട്ടോടിയ മടയന്മാര്‍.രാസ് എന്‍ ക്വവ്റയിലേക്ക് പോയ വാഹനങ്ങളുടെ വെളിച്ചമായിരുന്നു ഞങ്ങള്‍ അവിടെ കണ്ടത്.

Read Also  തകരുന്ന ഫെഡറലിസവും നഷ്ടപ്പെടുന്ന രാഷ്ട്രീയ സ്വയംഭരണാധികാരവും: പ്രൊഫസര്‍ കെ കെ ജോര്‍ജ്ജ് സംസാരിക്കുന്നു

അതിവൈകാരികമായ നിന്‍റെയച്ഛന്‍റെ പെരുമാറ്റം ഞങ്ങളെ എല്ലാം മറക്കുവനാണ്പ്രേരിപ്പിച്ചത്.കാറുകള്‍ക്ക്പിന്നാലെ ഒരുകൊച്ചുകുട്ടിയെപ്പോലെ അലമുറയിട്ടുകൊണ്ട് ഓടുകയും കൈവീശിക്കാണിക്കുകയും ചെയ്യുന്ന നിന്‍റെയച്ഛന്‍…ഞങ്ങളും അദ്ദേഹത്തോടൊപ്പം ഓടുകയും ബഹളം കുട്ടുകയും ചെയ്തു.നല്ലവരായ ചില പട്ടാളക്കാര്‍ അവരുടെ ഹേല്‍മെറ്റുകള്‍ക്കിടയിലൂടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.ശ്വാസം കിട്ടാതെ ഞങ്ങള്‍ ഓട്ടം നിര്ത്തിയപ്പോഴും അന്പതിലെത്തിയ നിന്‍റെയച്ഛന്‍ ഓടുകയായിരുന്നു.ഞങ്ങളും അനുസരണയുള്ള ആട്ടിന്‍പറ്റങ്ങളെ പ്പോലെ അദ്ദേഹത്തെ അനുഗമിക്കുക മാത്രം ചെയ്തു.

കാറുകളുടെഘോഷമവസാനിച്ചു.ഞങ്ങള്‍ ക്ഷിണിതരായി. പാഞ്ഞുപോയ ഒരു വാഹത്തിന്‍റെ വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു; നിറഞ്ഞൊഴുകുന്ന നിന്‍റെയച്ഛന്‍റെ കണ്ണുകള്‍.

ആ ദിവസത്തിനു ശേഷം പിന്നെ യാതനകളായിരുന്നു. ഞങ്ങള്‍ക്കായി ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല.ദുരിതങ്ങള്‍ ഞങ്ങളെ നേരിട്ട് വെട്ടയാടുവാന്‍ ആരംഭിച്ചു.ഞങ്ങളുടെ മുഖത്തിന്‍റെ സ്ഥായി ഭാവം ദു:ഖത്തിന്‍റെതായി മാറി.അച്ഛന്‍പിന്നിട് പലസ്തീനേപ്പറ്റിയൊന്നും പറഞ്ഞില്ല.സന്തോഷത്തിന്‍റെ ആ ദിനങ്ങളെ പറ്റിയോ വിടിനെ പറ്റിയോ ഒന്നും ഉരിയാടിയില്ല.നിന്‍റെ അച്ഛനെന്ന ദുരന്തത്തിന്‍റെ ഭിത്തികള്‍ക്കുള്ളിലായിരുന്നുഞങ്ങള്‍.അതിരാവിലെയുണ്ടാകുന്ന അദ്ദേഹത്തിന്‍റെ അലര്‍ച്ചയ്ക് കാരണമെന്തെന്ന് കണ്ടെത്താന്‍ഞങ്ങള്‍ക്ക് പിന്നെ പ്രയാസമുണ്ടായില്ല.

“മലയിലേക്ക് പോകൂ.. ഉച്ചയ്ക്‌ മുന്‍പ് ആരും തിരിച്ചുവരരുത്” എന്ന് പറയുമ്പോള്‍ അത് പ്രഭാതഭക്ഷണത്തിനായി ആരും കാത്തുനില്‍ക്കേണ്ട” എന്ന മുന്നറിയിപ്പാണെന്ന് ഞങ്ങള്‍ക്ക് മനസിലായി.

കാര്യങ്ങള്‍ കുടുതല്‍ വഷളാകുകയായിരുന്നു.കൂട്ടത്തില്‍ ആരോ എന്തോ ചോദിച്ചപ്പോള്‍ ഒരു ദിവസം നിന്‍റെയച്ഛന്‍ ഷോക്കേറ്റതുപോലെ കലികൊള്ളുന്നത് ഞാന്‍ ഓര്‍മ്മിക്കുന്നു.ഒടുവില്‍ സ്വന്തം മനക്ലേശത്തിനുത്തരം കണ്ടത്താന്‍ അദ്ദേഹം തന്നെ തീരുമാനിച്ചു.അദ്ദേഹത്തിനതിനുള്ള കഴിവുണ്ടായിരുന്നു.അതൊരു നശിച്ച തിരുമാനവുമായിരുന്നു.ഭയപ്പെടുത്തുന്ന തീരുമാനം.എന്തൊക്കെയോ പുലമ്പികൊണ്ട് അദ്ദേഹം അക്കയില്‍ നിന്നും കൊണ്ടുവന്നതെല്ലാം ആ പെട്ടിയില്‍ നിന്നും വാരിയിട്ടു.ഒരുള്‍വിളിയുണ്ടാകുംപോലെ നിന്‍റെയമ്മ അപ്പോള്‍ തന്നെ നമ്മളെ അവിടെ നിന്നും പുറത്താക്കി .ദൂരെയുള്ള കുന്നിന്മുകളിലേക്ക് ഓടിരക്ഷപെടാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ അമ്മ പറഞ്ഞത് വക വയ്ക്കാതെ ഞങ്ങള്‍ ജനാലപ്പലകയില്‍ കുഞ്ഞു ചെവികളമര്‍ത്തി കാതോര്‍ത്തു നിന്നു,

“എനിക്കവരെ കൊല്ലണം…. എനിക്കും മരിക്കണം…. ഇതവസാനിപ്പിക്കണം”.നിന്‍റെയച്ഛന്‍ പറയുന്നത് കേട്ടു ഞങ്ങള്‍ ഭയന്നുപോയി.

ഞങ്ങള്‍ കതകിനിടയിലൂടെ  അകത്തേക്ക് ഇഴഞ്ഞു കയറി.നിന്‍റെയ ച്ഛന്‍ തറയില്‍ കിടന്നു ഭയങ്കരമായി ശ്വാസം വലിക്കുന്നു.പല്ലുകള്‍ ഞെരിച്ച മര്‍ത്തുന്നു..അമ്മ ഭയന്ന് നില്‍ക്കുകയാണ്.. അച്ഛന്‍റെ അരികിലായി ഒരു കറുത്ത പിസ്റ്റല്‍ കിടപ്പുണ്ടായിരുന്നു.പിന്നെ ഞാനവിടെ നിന്നില്ല വേഗത്തിലോടി.ഞാന്‍ഒടിയകന്നത് ആ വീടിന്‍റെ അതിരുകളില്‍  നിന്നുമാത്രമായിരുന്നില്ല എന്‍റെ ബാല്യത്തില്‍ നിന്നുകുടിയായിരുന്നു.ജിവിതം ഒട്ടും സുഖകരമല്ല എന്നെനിക്കു ബോധ്യമായി ഒരച്ഛന് അയാളുടെ മക്കള്‍ക്ക് വേണ്ടി കരുതി വയ്കാനുള്ളത്  തലയിലേക്ക് തുളച്ചു കയറാന്‍ കഴിയുന്ന ഒരു വെടിയുണ്ട മാത്രമാണെന്ന് ഞാന്‍ മനസിലാക്കി.പിന്നിട് ഞങ്ങള്‍ സ്വന്തം കാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. നിന്‍റെയച്ഛന്‍ പ്രശ്നങ്ങളെപറ്റി പറയുമ്പോള്‍ ഞങ്ങള്‍ മിണ്ടാതെയിരുന്നു,എത്ര വിശന്നാലും ഭക്ഷണം ആവശ്യപ്പെടാതിരിക്കാനും പഠിച്ചു.

അന്ന് വൈകുന്നേരം കുടിലിലേക്ക് ഇരുട്ട് കയറുമ്പോള്‍ നിന്‍റെയച്ഛന്‍ പനിച്ചുവിറയ്കുന്നുണ്ടായിരുന്നു.അമ്മഅടുത്ത് തന്നെയുണ്ടായിരുന്നു.ഇരുളില്‍ ഞങ്ങളുടെ കണ്ണുകള്‍ പൂച്ചയുടെതുപോലെ തിളങ്ങി പക്ഷെ എന്നെന്നേക്കുമായി പുട്ടിയിട്ട ഞങ്ങളുടെ ചുണ്ടുകള്‍ ഒരു പഴകിയ മുറിപാടു പോലെമാത്രമേ തോന്നിച്ചുള്ളു.

ഞങ്ങളുടെ കുട്ടിത്ത്വം നഷ്ടമായി ഓറഞ്ചുകളുടെ  നാടും നഷ്ടമായി. “ഓറഞ്ചുകള്‍ മരിക്കാറുണ്ട്” വൃദ്ധനായ ഒരു കര്‍ഷകന്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.അപരിചിതരുടെ കൈകളാല്‍ അവ നനയ്കപ്പെടുമ്പോള്‍ അത്  അകാലത്തില്‍ മരണപ്പെടുന്നു.

നിന്‍റെയച്ഛന്‍ രോഗിയായി കിടക്കയിലേക്ക് അഭയം പ്രാപിച്ചു.അമ്മയുടെ കണ്ണുകള്‍ നിറഞ്ഞുതന്നെയിരുന്നു.ഞാന്‍ ഒരന്യനെപ്പോലെ മുറിയിലേക്ക് കടന്നു.അച്ഛന്‍റെ മുഖത്ത് അപ്പോഴും കോപം അടങ്ങിയിരുന്നില്ല ആ പഴയ പിസ്റ്റല്‍ അരികിലായി ഞാന്‍ കണ്ടു.അതിനടുത്തായി ഓറഞ്ചുപഴങ്ങളും ഉണ്ടായിരുന്നു,മരിച്ചു ചുക്കി ചുളിഞ്ഞ ഓറഞ്ചു പഴങ്ങള്‍….––

 

 

Spread the love

Leave a Reply