Wednesday, April 21

മമ്മൂട്ടി വോട്ടു ചെയ്യുന്ന ദൃശ്യം പകർത്തിയതിനെതിരെ ബി ജെ പി പ്രതിഷേധം

                                                              Representational image

മമ്മൂട്ടി വോട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുന്നതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി സ്ഥാനാർത്ഥിയുടെ ഭാര്യ. എറണാകുളത്തെ പൊന്നുരുന്നി സി.കെ.എസ് സ്‌കൂളില്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.

തൃക്കാക്കര മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്തത്.

മമ്മൂട്ടി ബൂത്തിനകത്തേക്ക് കയറുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താനായി മാധ്യമങ്ങള്‍ തയ്യാറായി നിന്നിരുന്നു. എന്നാല്‍ ഈ സമയത്താണ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യയായ ബി.ജെ.പി പ്രവര്‍ത്തക പ്രതിഷേധിച്ചത്.

സ്ഥാനാർഥിയായ തന്റെ ഭര്‍ത്താവ് വോട്ട് രേഖപ്പെടുത്തുമ്പോള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞു. മമ്മൂട്ടിക്കും ഇത് ബാധകമാണെന്നാണ് അവര്‍ പറഞ്ഞത്.

പ്രതിഷേധത്തെ തുടര്‍ന്ന് തെറ്റിദ്ധരിച്ച പൊലീസും മാധ്യമങ്ങളെ മാറ്റാന്‍ ശ്രമിക്കുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു. മമ്മൂട്ടി വിഷയത്തില്‍ പ്രതികരിച്ചില്ല. ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്.

Spread the love
Read Also  സുരേന്ദ്രന്റെയും ശശികലയുടെയും ശ്രീധരൻ പിള്ളയുടെയും വാർത്താ സമ്മേളനത്തിൽ ജനം ടിവി മാത്രം; മറ്റ് മാധ്യമങ്ങൾ ബഹിഷ്‌കരിച്ചു