മധ്യപൂർവേഷ്യ വീണ്ടും സംഘർഷഭരിതമാകാനുള്ള സാധ്യതയാണു ട്രമ്പിൻ്റെ പ്രസ്താവനയിലൂടെ വിലയിരുത്തപ്പെടുന്നത്. ഇറാനെതിരെ സംഘർഷമുടലെടുക്കുകയാണെങ്കിൽ ഇനിയുമൊരു യുദ്ധത്തിലൂടെ എണ്ണമേഖലയാകെ പ്രതിസന്ധിയിലാകുമെന്ന് അനുമാനിക്കുന്നു. എണ്ണ കള്ളക്കടത്തിലൂടെ വിദേശവിപണി പിടിച്ചടക്കുന്ന ഭീകരസംഘടനയായ ഐ എസിൻ്റെ രംഗപ്രവേശവും അമേരിക്കയെ ചൊടിപ്പിക്കുന്നുണ്ട്.

അമേരിക്കയ്‌ക്കെതിരെ യുദ്ധം ചെയ്യാനാണ് ശ്രമമെങ്കിൽ അത് ഇറാന്റെ അന്ത്യമായിരിക്കുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അമേരിക്കൻ പ്രസിഡന്റ് ഇറാനെതിരെ ഭീഷണി മുഴക്കിയത്. അമേരിക്കയെ മേലില്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങള്‍ക്കുമിടയിൽ ഭീതിയുണർത്തുന്ന സംഘര്‍ഷം നിലനിൽ​ക്കെ അതിൻെറ പിരിമുറുക്കം കൂട്ടിയിരിക്കുകയാണ്​ ട്രംപിൻെറ ട്വീറ്റ്.

കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് ഇറാനുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. ഇതിന്​ കടകവിരുദ്ധമായാണ് ഇപ്പോൾ ട്രംപ് ​ ​വെല്ലുവിളിയുമായി എത്തിയിരിക്കുന്നത്​​. ഇറാന്‍ അമേരിക്കയോട് പോരാടാന്‍ ഒരുങ്ങുകയാണെങ്കില്‍ അത് ഇറാൻെറ ഔദ്യോഗികമായുള്ള അവസാനമായിരിക്കും. ഇനി മേലിൽ അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ നില്‍ക്കരുതെന്നും ട്രംപ് ട്വീറ്റിലൂടെ മുന്നയിപ്പു നൽകി.

ട്രംപ് അധികാരത്തിലേറിയ നാൾ മുതൽ തന്നെ ഇറാനെതിരെ പ്രകോപനപരമായ പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു. ഇറാനെതിരായ ഉപരോധം ശക്തമാക്കി എണ്ണയെ ആശ്രയിച്ചുള്ള ഇറാൻെറ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിന്റെ സൂചനയായി ഗള്‍ഫ് മേഖലയിലേക്ക് അമേരിക്ക യുദ്ധ കപ്പലുകളും പോര്‍വിമാനങ്ങളും അയച്ചിരുന്നു.

ട്രംപിന്റെ ഭീഷണിയെ തുടർന്ന് വിമർശകർ ട്വീറ്റിനെതിരെ രംഗത്തെത്തിയിരുന്നു. ട്രംപിനെ ശക്​തമായി വിമർശിച്ച്​ നിരവധി പേരാണ്​ ട്വീറ്റിന്​ മറുപടി നൽകിയത്​. ബറാക്​ ഒബാമ പ്രസിഡൻറായിരുന്ന സമയത്ത്​ ഇറാനെ ആക്രമിക്കുന്നത്​ എതിർത്ത ട്രംപിൻെറ ട്വീറ്റുകൾ ചിലർ സ്​ക്രീൻഷോട്ടായി പോസ്റ്റ്​ ചെയ്​തും പ്രതിഷേധിക്കുന്നുണ്ട്​. ഇതോടെ മധ്യപൂർവ ഏഷ്യ സംഘര്ഷഭരിതമായേക്കുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read Also  ഡൊണാൾഡ് ട്രംപ് പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here