Sunday, January 16

അമ്മയിൽ ഇല്ലാത്ത വിമെൻ ഇൻ സിനിമാ കളക്ടീവ്

താര സംഘടനയായ അമ്മയിൽ വിമെൻ ഇൻ സിനിമാ കളക്ടീവ് ഇല്ലെന്നുള്ള വ്യക്തമായ സൂചനകൾ നൽകി സംഘടനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്നാണ് തങ്ങൾ അറിഞ്ഞതെന്ന് തുടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റാണ് ഡബ്‌ള്യൂസിസി പുറത്ത് വിട്ടിരിക്കുന്നത്.

ഡബ്‌ള്യൂസിസിയിൽ ഉള്ള ആരും ഇന്നലത്തെ അമ്മയുടെ ജനറൽ ബോഡി മീറ്ററിംഗിൽ പങ്കെടുത്തിട്ടില്ലെന്നുള്ളതുമായ സൂചനായാണ് ഇതിലൂടെ നൽകുന്നത്. ഡബ്‌ള്യൂസിസിയുടെ അമ്മയോടുള്ള ചോദ്യങ്ങൾ എന്ന രീതിയിലാണ് ഇപ്പോഴിവർ ചോദ്യങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഡബ്‌ള്യൂസിസി അംഗങ്ങൾ ഏതെങ്കിലും തരത്തിൽ അമ്മയിൽ നിന്ന് രാജി വെക്കുകയോ മറ്റോ ഉണ്ടാവാതെ ജനറൽ ബോഡി മീറ്ററിംഗിൽ പങ്കെടുക്കാതെ ഇരിക്കുകയും ചെയ്തതിനു ശേഷം ഇത്തരമൊരു ചോദ്യങ്ങളുമായി രംഗത്ത് വന്നതിന്റെ സംഗ്യത്യമാണ് ഇപ്പോൾ ഡബ്‌ള്യൂസിസിക്കെതിരെ ഉന്നയിക്കപ്പെടുന്നത്.

മാത്രവുമല്ല സംഘടന ഫേസ്‌ബുക്കിലൂടെ ഇപ്പോൾ ചോദിച്ച കാര്യങ്ങളെക്കുറിച്ച് അമ്മ ഇന്നലെത്തന്നെ നൽകിയ വിശദീകരണങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നതുമാണ്.

ഡബ്‌ള്യൂസിസിയുടെ എഫ്ബി പോസ്റ്റ്

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത്…

Women in Cinema Collective ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜೂನ್ 25, 2018

Spread the love
Read Also  ആത്മാഭിമാനമുള്ള സ്ത്രീകളെ അംഗീകരിക്കില്ല, ഒരു ലക്ഷം അംഗത്വ ഫീസ്: നടിമാരുടെ പ്രതിഷേധം സിനിമ ഗുണ്ടായിസത്തിനെതിര

Leave a Reply