Wednesday, January 19

അമ്മയുടെ നിലപാടറിയാൻ യോഗം വിളിക്കണമെന്ന് അമ്മയിലെ WCC അംഗങ്ങൾ

അമ്മയുടെ നിലപാടറിയാൻ യോഗം വിളിക്കണമെന്ന് അമ്മയിലെ WCC അംഗങ്ങൾ ആവശ്യപ്പെട്ടു. രേവതി, പത്മപ്രീയ, പാർവതി എന്നിവരാണ് അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനോട് അമ്മയുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച കത്ത് WCC യുടെ ഫേസ്ബുക് പേജിലൂടെ ഇവർ പുറത്ത് വിട്ടു.

യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഇവർ കത്തിൽ പ്രതിപാദിക്കുന്നുണ്ട്. പ്രധാന ആവശ്യങ്ങൾ ഇവയാണ്

1. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള AMMA യുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും
2. അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി AMMA സ്വീകരിച്ച നടപടികള്‍
3. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം AMMAയുടെ നിയമാവലി രൂപപ്പെടുത്തുന്നതിനെ കുറിച്ച്
4. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇന്നലെ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം. എന്നും #അവൾക്കൊപ്പം . മാറ്റങ്ങളുണ്ടാവാന്‍…

Women in Cinema Collective ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಜೂನ್ 28, 2018

Spread the love
Read Also  വളരെ 'ഉയരെ'യാണ് പല്ലവി രവീന്ദ്രൻ, പാർവതിയും; ശ്രീലേഷ് എസ് കുമാർ എഴുതുന്നു