Wednesday, January 19

വിക്ടോറിയ കോളേജിൽ ഫ്രറ്റേർണിറ്റിയെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ.; ഞങ്ങൾ ഫാസിസ്റ്റ് സംഘടനയാണെന്ന സ്വയം പ്രഖ്യാപനവും

പാലക്കാട് വിക്ടോറിയ കോളജിൽ ഫ്രറ്റേർണിറ്റിയെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി എസ്.എഫ്.ഐ. എ.ബി.വി.പി.യെ ആശയങ്ങൾ കൊണ്ട് നേരിടാമെന്നും എന്നാൽ ഫ്രറ്റേർണിറ്റിയുടെ അടുത്ത ആശയങ്ങൾ കൊണ്ട് പോലും നേരിടാൻ കഴിയില്ലെന്നും എസ്.എഫ്.ഐ.. കാംപസ് ഫ്രണ്ട് പോലെ വർഗീയ വാദികളാണ് ഫ്രറ്റേർണിറ്റി പ്രവർത്തകരുമെന്നാണ് എസ്എഫ്ഐ ഇതിനെ ന്യായികരിക്കുന്നത്.  ഫ്രറ്റേർണിറ്റിയെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ഫാസിസമാണെങ്കിൽ ഞങ്ങൾ ഫാസിസ്റ്റുകളാണെന്ന സ്വയം പ്രഖ്യാപനവും പാലക്കാട് വിക്ടോറിയ കോളേജിലെ എസ്എഫ്ഐ പേജിലൂടെ ഇവർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ക്യാംപസിൽ ഫ്രറ്റേർണിട്ടി പ്രവർത്തകർ കൊടിമരം സ്ഥാപിച്ചെങ്കിലും എസ്എഫ്ഐ കൊടിമരം നശിപ്പിക്കുകയുണ്ടായി. എസ്എഫ്ഐയ്ക്ക് ആധിപത്യമുള്ള എല്ലാ സർവകലാശാലകളിലും മറ്റ് വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം ഇവർ തടസ്സപ്പെടുത്തുന്നുവെന്ന ആരോപണങ്ങൾ എല്ലാ കാലവും നിലനിൽക്കുന്നതിനിടെയാണ് സ്വയം തങ്ങൾ അത്തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന ന്യായികരണവുമായി എസ്എഫ്ഐ പാലക്കാട് വിക്ടോറിയ കോളേജ് യൂണിറ്റ് രംഗത്ത് വന്നിരിക്കുന്നത്.

Spread the love
Read Also  എസ്എഫ്ഐക്കെതിരെ പരാതിയില്ല; മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വിദ്യാർത്ഥിനി