Thursday, January 20

സർക്കാർ ധനസഹായം എങ്ങനെ ലഭിക്കും എന്ന് പോലും അറിയാതെ ഇതരസംസ്ഥാന തൊഴിലാളികള്‍

പ്രളയം മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ എവിടെ നിന്ന് എങ്ങനെ ലഭ്യമാകും എന്ന് പോലും അറിയാതെ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികള്‍. സര്‍ക്കാര്‍ അംഗീകൃത ക്യാമ്പുകളില്‍ പോലും കഴിയാന്‍ പറ്റാത്തവരാണ് ഇവരില്‍ അധികം പേരും. ഒരു സർക്കാർ സംവിധാനങ്ങൾ പോലും ഇത് വരെ ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ലന്നും ഇവർ പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ജോലി പോലും ഇല്ലാതെയാണ് ഇവരിൽ പലരും കഴിയുന്നത്. വെള്ളം കയറിയപ്പോൾ മുതലാളിയുടെ നിർദ്ദേശപ്രകാരം അടുത്തല്ല പള്ളി ക്യാമ്പ് ആക്കി എല്ലാവരും അങ്ങോട്ട് മാറി എങ്കിലും ആർക്കും ധനസഹായങ്ങൾ ഒന്നും ലഭിച്ചില്ലെന്ന് ഇവർ ഓരോരുത്തരും പറയുന്നു.

“പ്രളയം വന്നപ്പോള്‍ മുതലാളിയുടെ നിര്‍ദ്ദേശ പ്രകാരം അടുത്തുള്ള പള്ളിയിലേക്ക് താമസം മാറ്റി. അവിടെ നിന്ന് ഭക്ഷണവും അത്യാവശ്യം വസ്ത്രങ്ങളും തന്നു. അല്ലാതെ ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമായിട്ടില്ലന്നും സഹായത്തിനായി എവിടെയാണ് സമീപിക്കേണ്ടത് എന്ന് പോലും തങ്ങള്‍ക്ക് അറിയില്ലെ”ന്നും ബംഗാളില്‍ നിന്നുള്ള മുന്നൂര്‍ ഉൾ പ്രതിപക്ഷത്തോട് പറഞ്ഞു.

“ജോലി ഇല്ലാതായിട്ട് ഇപ്പോൾ പത്ത് പന്ത്രണ്ട് ദിവസമായി. ഫർണ്ണീച്ചർ ജോലി ആയിരുന്നു ഞങ്ങൾ ചെയ്തിരുന്നത്. ഇവിടെ പണി സ്ഥലത്തും സാധനങ്ങളിലും എല്ലാം വെള്ളം കയറി. ഞങ്ങളുടെ വസ്ത്രങ്ങളും എല്ലാം നഷ്ട്ടപെട്ടു. കുറച്ചു പേര് നാട്ടിലേക്ക് തിരികെ പോയി. ജോലി ശരിയാകുമെന്ന് പ്രതീക്ഷയാണ് ഉള്ളത്. സർക്കാർ സഹായങ്ങൾ ഒന്നും ലഭിച്ചട്ടില്ല.” സൈഫുൽ പറയുന്നു.

സഹായങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും കേരളത്തിലുള്ളവർ എല്ലാവരും നല്ല ആളുകൾ ആണെന്ന് ഇവരിൽ ഭൂരിഭാഗവും പറയുന്നു. എങ്കിലും ചിലപ്പോഴെല്ലാം സഹായമായി പോലീസ് സ്റ്റേഷനുകളിൽ ഉൾപ്പടെ ചെല്ലുമ്പോൾ തങ്ങൾക്ക് വിരുദ്ധ അഭിപ്രായമാണ് ഉള്ളതെന്നും ഇവർ പറഞ്ഞു. “പോലീസ് നിങ്ങളുടെ പോലീസ് അല്ലേ? ഞങ്ങളുടേതല്ലലോ, അപ്പോൾ സ്വാഭാവികമായും അവർ നിങ്ങളുടെ പക്ഷത്തെ നിൽക്കൂ” ഇതരസംസ്ഥാന തൊഴിലാളിയായ ഷഫീക് പറഞ്ഞു.

സർക്കാർ ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ ധനസഹായം ലഭ്യമാക്കുന്നതിന് അടിയന്തിരമായി ഇടപെടേണ്ടതുണ്ട്. മാത്രവുമല്ല ഇവരുടെ വീട്ടു നമ്പർ വെച്ച് വീടിന്റെ ഉടമസ്ഥർ ഇവരുടെ പേരിൽ ക്യാമ്പിൽ നിന്ന് ധനസഹായം മേടിക്കുമോ എന്നുള്ള ആശങ്കകളും നിലനിൽക്കുന്നുണ്ട്.

Spread the love
Read Also  മന്ത്രിമാർ ധനസമാഹരണത്തിന് പോകുന്നതിന് വിലക്ക്; മുഖ്യമന്ത്രിക്ക് ഉപാധികളോടെ സന്ദർശനം നടത്താം