Monday, January 17

കേരളം അതിജീവിക്കും; ദുരിതാശ്വാസ നിധിയിലേക്ക് അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ അതിജീവിക്കുമെന്ന്‍ ഒറ്റകെട്ടായി തീരുമാനിച്ച് മലയാളികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത് വരെ സംഭാവനയായി ലഭിച്ചത് 713.92 കോടി രൂപ. ഇതുവരെ 3.91 ലക്ഷം പേർ ഓൺലൈനായി സംഭാവന നൽകി. തിങ്കളാഴ്ച ബാങ്ക് തുറക്കുമ്പോള്‍ കൂടതല്‍ തുക ഇതിലേക്ക് എത്തുമെന്നാണ് സൂചനകള്‍. ഇതോടെ ആയിരം കോടി കഴിയുമെന്നാണ് സൂചനകള്‍.

donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓൺലൈനായി പണമടയ്ക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. നേരത്തെയുള്ള എട്ടു ബാങ്കുകൾക്കുപുറമേ ഐ.ഡി.ബി.ഐ. ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുടെ പേമെന്റ് ഗേറ്റ്‌വേകളും റേസർ പേ ഗേറ്റ്‌വേ വഴിയും ഇപ്പോൾ പണമടയ്ക്കാം.

കൂടാതെ ധാരാളം സന്നദ്ധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നതിനു പുറമേ വ്യക്തിപരമായി നല്‍കുന്ന സഹായങ്ങളും സേവനങ്ങളും കൂടെ ആകുമ്പോള്‍ കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറും എന്ന് തന്നെ ഉറപ്പിക്കാം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സേവനങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള സന്നദ്ധ സംഘടനകളും വന്‍കിട കമ്പനികളുമായി യോജിപ്പിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം ഇന്ന് മുതല്‍ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കുള്ള ദുരിതസ്വസത്തിന്റെ പ്രാഥമികം എന്ന നിലയില്‍ ഇന്ന് മുതല്‍ പണം ലഭ്യമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Spread the love
Read Also  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; തെക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത