Wednesday, January 19

ലുബാന്‍ കൊടുങ്കാറ്റ്: ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

ലുബാന്‍ കൊടുങ്കാറ്റിന്റെ ഭാഗമായുള്ള മഴ ഒമാന്റെ തെക്ക് ഭാഗത്ത് ആരംഭിച്ചു. കാറ്റ് യമന്‍ ഭാഗത്തേക്കാണ് നീങ്ങുന്നത്. കാറ്റിന്റെ വേഗതയേറിയ മധ്യഭാഗം തീരത്ത് നിന്ന് 240 കിലോമീറ്റര്‍ അകലെയാണ്. ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ലുബാന്‍ കൊടുങ്കാറ്റിന്റെ വേഗത കുറഞ്ഞിരുന്നു. 83 മുതല്‍ 102 കിലോമീറ്റര്‍ വരെയാണ് ഇപ്പോള്‍ കാറ്റിന്റെ വേഗത. കാറ്റിന്റെ പരോക്ഷ പ്രതിഫലനങ്ങള്‍ ഒമാന്റെ തെക്കന്‍ ഭാഗങ്ങളില്‍ ആരംഭിച്ചു. സലാല ഉള്‍പ്പെടുന്ന നഗര പ്രദേശങ്ങളില്‍ ഇന്നലെ മുതല്‍ ഇടവിട്ട മഴ ആരംഭിച്ചിട്ടുണ്ട്. ഹാസിഖ് സദ തുടങ്ങിയ ഭാഗങ്ങളില്‍ കാറ്റോടു കൂടിയ ശക്തമായ മഴയാണ് പെയ്ത് കൊണ്ടിരിക്കുന്നത്.

ദോഫാര്‍ തീരത്ത് കൂടി യമനിലേക്കാണ് കാറ്റിന്റെ പ്രവാഹമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. യമന്റെ ഭാഗമായ ഹളറമൗത്തിലായിരിക്കും കാറ്റ് ഏറ്റവും നാശം വിതക്കുകയെന്നറിയുന്നു. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ മുന്‍ കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.

Spread the love
Read Also  കോവിഡ് ഭീതി വർധിപ്പിച്ചുകൊണ്ട് അതിശക്തമായ ന്യൂനമർദ്ദം വരുന്നു

Leave a Reply